Home News India പുതിയ സെക്രട്ടേറിയേറ്റിന്‍റെ ഉദ്ഘാടനം മാറ്റിവെച്ചതായി തെലങ്കാന സർക്കാർ

പുതിയ സെക്രട്ടേറിയേറ്റിന്‍റെ ഉദ്ഘാടനം മാറ്റിവെച്ചതായി തെലങ്കാന സർക്കാർ

0
പുതിയ സെക്രട്ടേറിയേറ്റിന്‍റെ ഉദ്ഘാടനം മാറ്റിവെച്ചതായി തെലങ്കാന സർക്കാർ

തെലങ്കാന : പുതിയ സെക്രട്ടേറിയറ്റിന്‍റെ ഉദ്ഘാടനം മാറ്റിവെച്ചതായി തെലങ്കാന സർക്കാർ. തെരഞ്ഞെടുപ്പ് ചട്ടം നിലനിൽക്കുന്നതിനാലാണ് തീരുമാനം. പുതിയ തീയതി ഉടൻ പ്രഖ്യാപിക്കും. ഫെബ്രുവരി 17 ന് നടത്താനായിരുന്നു നേരത്തെ നിശ്ചയിച്ചിരുന്നത്. എം‌എൽ‌സി തെരഞ്ഞെടുപ്പ് വിജ്ഞാപനം വരാനിരിക്കെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ പുതിയ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ ഉദ്ഘാടനം മാറ്റിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് തെലങ്കാന കോൺഗ്രസ് ഇന്നലെ തെരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ചിരുന്നു.

തുടർന്ന് സംസ്ഥാന ചീഫ് സെക്രട്ടറി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനുമായി ചർച്ച നടത്തി. പിന്നാലെയാണ് പുതിയ സെക്രട്ടേറിയേറ്റിന്‍റെ ഉദ്ഘാടനം മാറ്റിവെച്ചത്. മഹബൂബ്‌നഗർ-രംഗറെഡ്ഡി-ഹൈദരാബാദ് ടീച്ചേഴ്‌സ് മണ്ഡലത്തിലേക്കും ഹൈദരാബാദ് ലോക്കൽ അഥോറിറ്റീസ് മണ്ഡലത്തിലേക്കും മാർച്ച് 13 ന് വോട്ടെടുപ്പ് നടക്കും.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.