കൊച്ചി: ശബരിമല ദർശനത്തിന് അനുവാദം ആവശ്യപ്പെട്ട് പത്തുവയസ്സുകാരി നൽകിയ ഹർജി ഹൈക്കോടതി തളളി. സുപ്രീംകോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലുള്ള കാര്യമാണ് ശബരിമല സ്ത്രീ പ്രവേശനം എന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്. ബെംഗളൂരു നോർത്ത് സ്വദേശിനിയാണ് ഹർജിക്കാരി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, വി ഹരിശങ്കർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. തനിക്ക് ആർത്തവം ആരംഭിച്ചിട്ടില്ല. അതിനാൽ പ്രായപരിധി പരിഗണിക്കാതെ ശബരിമല ദർശനം നടത്താൻ അനുമതി നൽകണമെന്നുമായിരുന്നു ഹർജിക്കാരിയുടെ ആവശ്യം. മണ്ഡലപൂജ, മകരവിളക്ക് കാലത്ത് ശബരിമലയ്ക്ക് പോകണമെന്നാണ് ഹർജിയില്‍ പെൺകുട്ടി പറഞ്ഞത്. ഹർജി പരിഗണിക്കുമ്പോഴേക്ക് മണ്ഡലകാലം കഴിഞ്ഞതിനാൽ മാസപൂജ സമയത്ത് തീർഥാടനത്തിന് അനുമതി നൽകാൻ തിരുവിതാംകൂർ ദേവസ്വം ബോർഡിനോട് നിർദേശിക്കണമെന്നും ഹർജിക്കാരി പിന്നീട് കോടതിയിൽ ആവശ്യപ്പെട്ടു. 2023 നവംബർ 27നാണ് ഹർജി ഫയൽ ചെയ്തത്.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1