Monday, July 1, 2024 9:37 am

പുതമൺ താൽക്കാലിക പാതയുടെ നിർമ്മാണം ; ടെൻഡർ ക്ഷണിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : പുതമൺ താൽക്കാലിക പാതയുടെ നിർമ്മാണം ടെൻഡർ ക്ഷണിച്ചു. 30.38 ലക്ഷം രൂപയാണ് നിർമ്മാണ ചിലവ്. കരാറുകാരൻ എഗ്രിമെൻറ് വെച്ചാൽ ഉടൻ നിർമാണം ആരംഭിക്കാനാകുമെന്ന് പ്രമോദ് നാരായൺ എംഎൽഎ അറിയിച്ചു. പെരുന്തോടിന് ഇരുവശത്തും ഉള്ള സ്വകാര്യ വ്യക്തികൾ താൽക്കാലികമായി വിട്ടു നൽകിയ വസ്തുവിൽ അപ്രോച്ച് റോഡ് നിർമ്മിച്ച് പെരുന്തോടിന് കുറുകെ കോൺക്രീറ്റ് റിംഗ് സ്ഥാപിച്ചായിരിക്കും താൽക്കാലിക പാത നിർമ്മിക്കുന്നത്. പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗത്തിനാണ് നിർമ്മാണ ചുമതല.

റാന്നിയിൽ നിന്നും കോഴഞ്ചേരിക്ക് ഉള്ള പ്രധാന പാതയായ മേലുകര – റാന്നി റോഡിൽ പുതമണ്ണിൽ പെരുന്തോടിന് കുറുകെയുണ്ടായിരുന്ന പാലം കാലപ്പഴക്ക മൂലം അപകടാവസ്ഥയിൽ ആയതിനെ തുടർന്ന് ഇതുവഴിയുള്ള വാഹന സർവീസ് നിർത്തിവെച്ചിരിക്കുകയാണ്. കഴിഞ്ഞ ജനുവരി 25നാണ് വിള്ളൽ കണ്ടതിനെ തുടർന്ന് പാലം അപകടാവസ്ഥയിലാണെന്ന് പൊതുമരാമത്ത് വകുപ്പ് പാലം വിഭാഗം സ്ഥിരീകരിച്ചത്.

പാലം അടച്ചതോടെ റാന്നിയിൽ നിന്ന് വരുന്ന വാഹനങ്ങൾ ഒന്നുകിൽ പേരൂച്ചാൽ പാലം വഴി ചെറുകോൽപ്പുഴ – റാന്നി റോഡിൽ എത്തി വേണം കോഴഞ്ചേരിക്ക് പോകാൻ. അല്ലെങ്കിൽ പുതമണ്ണിൽ നിന്നും തിരിഞ്ഞ് അന്ത്യാളൻ കാവ് വഴി തിരിഞ്ഞ് വേണം പാലത്തിൻറെ മറുകരയിലെത്താൻ. പുതിയ പാലം നിർമ്മിക്കുന്നത് വരെ ജനങ്ങൾ നേരിടുന്ന ഈ ബുദ്ധിമുട്ട് പരിഹരിക്കുന്നതിന് വേണ്ടിയാണ് ഇപ്പോൾ താത്കാലിക പാത അനുവദിച്ചിരിക്കുന്നത്. പുതിയ സ്ഥിരം പാലത്തിൻറെ മണ്ണ് പരിശോധന പൂർത്തീകരിച്ച് എസ്റ്റിമേറ്റും ഡിസൈനും സർക്കാരിൻറെ അനുമതിക്കായി സമർപ്പിച്ചിരിക്കുകയാണ്. 2.5 കോടി രൂപയുടെ എസ്റ്റിമേറ്റ് ആണ് സർക്കാരിൽ പുതിയ പാലത്തിന് സമർപ്പിച്ചിരിക്കുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ഭാരതീയ ന്യായ സംഹിത ; ആദ്യ കേസ് രജിസ്റ്റർ ചെയ്തത് ഡൽഹിയിൽ

0
ന്യൂഡൽഹി: ഭാരതീയ ന്യായ സംഹിത പ്രകാരമുള്ള ആദ്യ കേസ് ഡൽഹിയിൽ രജിസ്റ്റർ...

കു​റു​നരിയുടെ ക​ടി​യേ​റ്റ് നാ​ലു​പേ​ർ​ക്ക് പ​രി​ക്ക്

0
കോ​ഴി​ക്കോ​ട്: കു​റു​നരിയുടെ ക​ടി​യേ​റ്റ് നാ​ലു​പേ​ർ​ക്ക് ഗു​രു​ത​ര പ​രി​ക്ക്. അ​ത്തോ​ളി പ​ഞ്ചാ​യ​ത്തി​ലെ മൊ​ട​ക്ക​ല്ലൂ​രി​ൽ...

ചുഴലിക്കാറ്റ് : ബാർബഡോസിൽ ടീം ഇന്ത്യ കുടുങ്ങി ; വിമാനത്താവളം അടച്ചു

0
ബാര്‍ബഡോസ്: ട്വന്‍റി 20 ക്രിക്കറ്റ് ലോകകപ്പിൽ ചാമ്പ്യൻമാരായ ഇന്ത്യൻ ടീമിന്‍റെ നാട്ടിലേക്കുള്ള...

കണ്ണൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട ; പിടിച്ചത് 87 ലക്ഷത്തിന്റെ സ്വർണം

0
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളം വഴി സ്വർണം കടത്തുന്നതിന് നൂതന വഴികൾ തേടി...