പത്തനംതിട്ട : വളളിക്കോട് ഗ്രാമപഞ്ചായത്ത് 2022-23 ജനകീയാസൂത്രണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി കൃഷി ഭവന്‍ എംജിഎന്‍ആര്‍ഇജിഎസ് സംയുക്ത പദ്ധതിയായ തെങ്ങിന്‍തൈ നേഴ്സറിയുടെ ഉദ്ഘാടനം വളളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍ മോഹനന്‍ നായര്‍ നിര്‍വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം പി ജോസ് അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്റ് സോജി പി ജോണ്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എന്‍ ഗീതാകുമാരി, വാര്‍ഡ് മെമ്പര്‍ അഡ്വ. തോമസ് ജോസ് അയ്യനേത്ത്, എന്‍.എ പ്രസന്നകുമാരി, ജി.ലക്ഷ്മി, എം വി സുധാകരന്‍, കൃഷി ഓഫീസര്‍ രഞ്ജിത്ത് കുമാര്‍,എംജിഎന്‍ആര്‍ഇജിഎസ് എഞ്ചിനീയര്‍ എം.അഖില്‍, ഓവര്‍സീയര്‍ എം.സന്ധ്യ, തൊഴിലുറപ്പ് അംഗങ്ങള്‍, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. 4000 തെങ്ങിന്‍ തൈകള്‍ ഉല്‍പ്പാദിപ്പിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.