തിരുവനന്തപുരം : ഈ വർഷത്തെ പത്താം തരം തുല്യതാ പരീക്ഷ സെപ്തംബർ 11 മുതൽ 20 വരെ നടക്കും. പരീക്ഷാ ഫീസ് ജൂലൈ 15 മുതലാണ് സ്വീകരിച്ചു തുടങ്ങുക. ജൂലൈ 25 വരെ പിഴയില്ലാതെയും 26, 27 തിയ്യതികളിൽ പിഴയോടുകൂടിയും പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസ് അടക്കാം. ഉച്ചക്ക് 2 മുതൽ 5 വരെയാണ് പരീക്ഷാ കേന്ദ്രങ്ങളിൽ ഫീസ് സ്വീകരിക്കുക. അപേക്ഷകർ ഓൺലൈനായി രജിസ്ട്രേഷനും കൺഫർമേഷനും നടത്തണം. കൺഫർമേഷൻ നൽകിയ ശേഷം ലഭിക്കുന്ന അപേക്ഷയുടെ പ്രിൻ്റൗട്ട് എടുത്ത് അനുബന്ധ രേഖകൾ ഉൾപ്പടെ പരീക്ഷാഫീസ് അതാത് കേന്ദ്രങ്ങളിൽ അടയ്‌ക്കേണ്ടതാണ്. ഗ്രേഡിംഗ് വിഭാഗത്തിലുള്ള അപേക്ഷകർ പരീക്ഷാകേന്ദ്രത്തിൽ മേൽ പറഞ്ഞിരിക്കുന്ന തീയതിക്കുള്ളിൽ അപേക്ഷ നൽകണം. വിശദവിവരങ്ങൾക്ക് പരീക്ഷാഭവൻ വെബ്സൈറ്റ് https://pareekshabhavan.kerala.gov.in/ സന്ദർശിക്കാം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.