Tuesday, May 6, 2025 6:40 pm

അതിർത്തിയിൽ തീവ്രവാദ ഭീഷണി തുടരുന്നു ; അജിത് ഡോവൽ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: അതിർത്തി കടന്നുള്ള തീവ്രവാദവും ഐഎസിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള പ്രവർത്തനങ്ങളും മനുഷ്യരാശിക്ക് ഭീഷണിയായി തുടരുകയാണെന്ന് ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ്‌ അജിത് ഡോവൽ. ഇന്ത്യയും ഇന്തോനേഷ്യയും സമൂലമായ മാറ്റത്തെക്കുറിച്ചുള്ള പൊതുവായ വിവരങ്ങൾ വികസിപ്പിക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചൊവ്വാഴ്‌ച ന്യൂഡൽഹിയിൽ ഇന്ത്യ ഇസ്ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ ഇന്ത്യയിലും ഇന്തോനേഷ്യയിലും മതാന്തര സമാധാനവും, സാമൂഹിക സൗഹാർദ്ദവും വളർത്തുന്നതിൽ മുസ്ലീം പണ്ഡിതരുടെ പങ്കിനെക്കുറിച്ച് സംസാരിക്കുകയായിരുന്നു അജിത് ഡോവൽ. ചടങ്ങിനിടെ അജിത് ഡോവൽ ഇന്തോനേഷ്യൻ സുരക്ഷാകാര്യ മന്ത്രി മഹ്ഫുദ് മഹ്മോദീനുമായി കൂടിക്കാഴ്‌ച നടത്തി.

“ജനാധിപത്യത്തിൽ വിദ്വേഷ പ്രസംഗങ്ങൾ, മുൻവിധി, കുപ്രചരണം, പൈശാചികവൽക്കരണം, അക്രമം, സംഘർഷം, മതത്തിന്റെ ദുരുപയോഗം എന്നീ ഇടുങ്ങിയ താൽപര്യങ്ങൾക്ക് സ്ഥാനമില്ല” അജിത് ഡോവൽ പറഞ്ഞു. “നാഷണൽ ട്രഷേഴ്‌സ്” എന്ന ഉന്നതതല ഉലമാ പ്രതിനിധി സംഘത്തെ ഇന്ത്യയിലേക്ക് കൊണ്ടുവരിക എന്ന ആശയം ഉചിതവും വളരെ പ്രധാനപ്പെട്ടതുമാണ്. എല്ലാവർക്കും അറിയുന്നത് പോലെ ഇന്ത്യയും ഇന്തോനേഷ്യയും തീവ്രവാദത്തിന്റെ ഇരകളാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

“ഞങ്ങൾ വെല്ലുവിളികളെ ഒരു പരിധിവരെ അതിജീവിച്ചു, അതിർത്തി കടന്നുള്ള ഐഎസ് ഐഎസ്പ്രചോദിത ഭീകരത ഇപ്പോഴും ഭീഷണിയായി തുടരുന്നു. ഐസിസ് പ്രചോദിതരായ വ്യക്തിഗത തീവ്രവാദ സെല്ലുകളിൽ നിന്നുള്ള ഭീഷണിയും സിറിയ, അഫ്‌ഗാനിസ്ഥാൻ തുടങ്ങിയ ഇടങ്ങളിൽ നിന്ന് മടങ്ങിയെത്തുന്നവരെ നേരിടാനും സിവിൽ സമൂഹത്തിന്റെ സഹകരണം അനിവാര്യമാണ്” അജിത് ഡോവൽ പറഞ്ഞു.

ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടിയിൽ, ‘ഇസ്ലാം: തുടർച്ചയും മാറ്റവും’, ‘ഇന്റർഫെയ്ത്ത് സമൂഹത്തെ സമന്വയിപ്പിക്കൽ’, ‘ഇന്ത്യയിലും ഇന്തോനേഷ്യയിലും തീവ്രവാദത്തെ ചെറുക്കുക’ എന്നീ വിഷയങ്ങളിൽ മൂന്ന് സെഷനുകൾ സംഘടിപ്പിക്കും.”വ്യത്യസ്‌ത വിശ്വാസങ്ങളുടെ അനുയായികൾക്കിടയിൽ സമാധാനപരമായ സഹവർത്തിത്വത്തെ തടസ്സപ്പെടുത്തുന്ന തെറ്റായ വിവരങ്ങളെയും പ്രചരണങ്ങളെയും നാം പ്രതിരോധിക്കേണ്ടതുണ്ട്. ഇസ്‌ലാം അവശത അനുഭവിക്കുന്നവരുടെ കൂട്ടായ്മയായി ഉയർന്നുവരുകയും അതിന്റെ വീക്ഷണത്തിൽ സഹിഷ്‌ണുത പുലർത്തുകയും ചെയ്‌തു. പ്രവാചകന്റെ വിയോഗത്തിന് ശേഷം അദ്ദേഹത്തിന്റെ നിയമാനുസൃത അവകാശിയെക്കുറിച്ചുള്ള ചോദ്യത്തിൽ ഖലീഫമാർക്കിടയിൽ വിള്ളലുകൾ ഉയർന്നു. ഓരോ വിഭാഗവും ഹദീസുകളുടെ കൂടുതൽ സമൂലമായ വ്യാഖ്യാനം നൽകി മറ്റൊന്നിനെ മറികടക്കാൻ ശ്രമിച്ചു” അജിത് ഡോവൽ കൂട്ടിച്ചേർത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യുഎസില്‍ റിലീസ് ചെയ്യുന്ന വിദേശ സിനിമകൾക്ക്‌ 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് ട്രംപ്‌

0
യുഎസ്: വിദേശ സിനിമകളെയും വെറുതെ വിടാതെ ട്രംപിന്റെ തീരുവ നയം. വിദേശ...

ധനകാര്യസ്ഥാപനങ്ങളിൽ നിന്നും സ്ത്രീകളെ കബളിപ്പിച്ച് വായ്പയെടുപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി

0
മണ്ണാർക്കാട്: ധനകാര്യസ്ഥാപനങ്ങളിൽ നിന്നും സ്ത്രീകളെ കബളിപ്പിച്ച് വായ്പയെടുപ്പിച്ച് ലക്ഷങ്ങൾ തട്ടിയെന്ന് പരാതി....

അടുത്ത മൂന്ന് മണിക്കൂറിൽ നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് മുന്നറിയിപ്പ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട,...

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് : അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ

0
നിലമ്പൂർ: നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ, 2025 ഏപ്രിൽ...