ശ്രീനഗര്‍ : ജമ്മു കശ്മീരിലെ പുൽവാമയില്‍ തീവ്രവാദികളും സുരക്ഷാ സേനയും തമ്മിലുള്ള ഏറ്റുമുട്ടലിൽ മൂന്ന് തീവ്രവാദികളെ വധിച്ചു. ബുധനാഴ്ച രാവിലെ നടന്ന ഏറ്റുമുട്ടലിലാണ് മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചത്. പുല്‍വാമയിലെ കങ്കൻ പ്രദേശത്ത് തീവ്രവാദികള്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സൈന്യത്തിന് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് സൈന്യവും പോലീസും സംയുക്തമായി നടത്തിയ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചിരിക്കുകയാണ്. തീവ്രവാദികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് സൈന്യം വ്യക്തമാക്കി.
കശ്മീരില്‍ ഏറ്റുമുട്ടല്‍ : മൂന്ന് ജെയ്‌ഷെ മുഹമ്മദ് തീവ്രവാദികളെ സൈന്യം വധിച്ചു
RECENT NEWS
Advertisment