Friday, July 4, 2025 11:09 pm

നാലു ടെസ്‍ല മോഡലുകൾക്ക് കേന്ദ്രത്തിന്‍റെ അനുമതി

For full experience, Download our mobile application:
Get it on Google Play

അമേരിക്കന്‍ ഇലക്ട്രിക്ക് വാഹന ഭീമനായ ടെസ്‌ല ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുകയാണ്.  ബംഗളൂരുവിൽ ആണ് ടെസ്​ല കമ്പനി രജിസ്റ്റർ ചെയ്​താണ്​ പ്രവർത്തിക്കുന്നത്​. ടെസ്​ലയുടെ മോഡൽ 3, ​​മോഡൽ വൈ വാഹനങ്ങൾ ഇതിനകം ഇന്ത്യൻ റോഡുകളിൽ പരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ടെസ്‌ലയുടെ നാലു മോഡലുകൾക്ക് കൂടി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായാണ് പുതിയ റിപ്പോര്‍ട്ട്. മന്ത്രാലയത്തിന് കീഴിലുള്ള വാഹൻ സേവ പോർട്ടലാണ് ഇക്കാര്യം വ്യക്തമാക്കിയതെന്ന് മണി കണ്ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മോഡൽ 3, ​​മോഡൽ വൈ എന്നിവയുടെ രണ്ട് വേരിയൻറുകളായിരിക്കും ആദ്യം രാജ്യത്തെത്തുക എന്നാണ്​ പ്രതീക്ഷ. എന്നാൽ കമ്പനി ഔദ്യോഗികമായി ഈ വിവരം സ്ഥിരീകരിച്ചിട്ടില്ല. രണ്ട് മോഡലുകളും ടെസ്‌ലയിൽ നിന്നുള്ള എൻട്രി ലെവൽ വാഹനങ്ങളാണ്. മോഡൽ എസ്, മോഡൽ എക്​സ്​ പോലുള്ള ഉയർന്ന മോഡലുകൾ പിന്നീടാകും ഇന്ത്യയിലെത്തുക.

ഇന്ത്യൻ നിരത്തുകൾക്ക് അനുയോജ്യം, മലിനീകരണ നിയന്ത്രണം ചട്ടം പാലിക്കൽ, സുരക്ഷിതത്വം എന്നിവ സംബന്ധിച്ച നിബന്ധനകൾ പാലിച്ചതിനുള്ള അംഗീകാരമാണ് (ഹൊമോലൊഗേഷൻ) ടെസ്‌ലയുടെ മോഡലുകൾക്ക് ലഭിച്ചത്. ഏതൊക്കെയാണ് മോഡലുകളെന്ന് കേന്ദ്രസർക്കാരോ ടെസ്‌ലയോ വ്യക്തമാക്കിയിട്ടില്ല. എന്നാൽ, ടെസ്‌ലയുടെ ശ്രദ്ധേയ മോഡലുകളായ ‘മോഡൽ 3″, ‘മോഡൽ വൈ” എന്നിവയുടെ രണ്ടുവീതം വേരിയന്റുകൾക്കാണ് അംഗീകാരമെന്നാണ് സൂചന.

ടെസ്‌ല വാഹനങ്ങൾ സിബിയു അല്ലെങ്കിൽ പൂർണമായും നിർമിച്ച യൂനിറ്റുകളായി കൊണ്ടുവരുമെന്നാണ്​ പ്രതീക്ഷിക്കുന്നത്​. ഇക്കാരണത്താൽ, വില ഗണ്യമായി ഉയരാനുള്ള സാധ്യതയുണ്ട്​. മോഡൽ 3ക്കും മോഡൽ വൈയ്ക്കും 60 ലക്ഷത്തിന്​ മുകളിൽ വില പ്രതീക്ഷിക്കുന്നുണ്ട്​. മെട്രോപൊളിറ്റൻ നഗരങ്ങളിലാവും ടെസ്​ല തങ്ങളുടെ ആദ്യ ഡീലർഷിപ്പുകൾ സ്ഥാപിക്കുക. പ്രാദേശികമായി ഭാഗങ്ങൾ നിർമ്മിക്കാൻ ടെസ്‌ല തയ്യാറായാൽ വില ഗണ്യമായി കുറയും. ഇത്​ ഉടൻ ഉണ്ടാകാനുള്ള സാധ്യത കുറവാണ്​.

ഇന്ത്യയിലെ നികുതിക്കെതിരെ ടെസ്‍ല മേധാവി ഇലോണ്‍ മസ്‍ക് തന്നെ നേരത്തെ രംഗത്തെത്തിയിരുന്നു. 40,000 ഡോളറിന് മുകളിൽ (ഏകദേശം 30 ലക്ഷം രൂപ) വിലയുള്ള ഇലക്ട്രിക് വാഹനങ്ങൾക്ക് (ഇ.വി) 100 ശതമാനം ഇറക്കുമതി തീരുവയാണ് ഇന്ത്യ ഈടാക്കുന്നത്. 40,000 ഡോളറിന് താഴെയുള്ളവയ്ക്ക് 60 ശതമാനവും. നികുതി താത്കാലികമായെങ്കിലും കുറയ്ക്കണമെന്ന് കേന്ദ്രത്തോട് ടെസ്‌ല ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ ടാറ്റ ഉള്‍പ്പെടെയുള്ള കമ്പനികള്‍ അടുത്തിടെ രംഗത്തെത്തിയിരുന്നു.

അതേസമയം ലോക്കല്‍ ടീം രൂപീകരിച്ച് ഇന്ത്യാ പ്രവര്‍ത്തനങ്ങളുമായി അതിവേഗം മുന്നോട്ടു പോകുകയാണ് ടെസ്‌ല. ‘ടെസ്‌ല ഇന്ത്യ മോട്ടോഴ്‌സ് ആൻഡ് എനർജി പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരിൽ കമ്പനി നേരത്തേ ടെസ്​ല രജിസ്റ്റർ ചെയ്​തിരുന്നു. വൈദ്യുത വാഹന നിർമാതാക്കളിലെ വഴികാട്ടിയെന്നറിയപ്പെടുന്ന കമ്പനിയാണ്​ ടെസ്​ല​. ലോകത്തിലെ ഏറ്റവും മൂല്യവത്തായ വാഹന നിർമാതാക്കളെന്നാണ്​ ഈ അ​േമരിക്കൻ കമ്പനി അറിയപ്പെടുന്നത്​. ടെസ്‌ല ഇന്ത്യയിൽ നിർമാണ പ്ലാന്‍റ്​ സ്ഥാപിക്കുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. നിലവിൽ അതേപറ്റിയുള്ള സൂചനകളൊന്നും ലഭ്യമല്ല.

എന്തായാലും ഇന്ത്യയില്‍ ആദ്യ കാര്‍ ഡെലിവറി ചെയ്യുമ്പോള്‍ സാക്ഷാല്‍ ഇലോണ്‍ മസ്‌ക് തന്നെ സന്നിഹിതനായിരിക്കുമെന്നാണ് ടെസ്‌ല ക്ലബ് ഇന്ത്യ പ്രതീക്ഷിക്കുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തി

0
പത്തനംതിട്ട : നഷാ മുക്ത് ഭാരത് അഭിയാന്‍ പദ്ധതി ജില്ലാതല കാമ്പയിന്റെ...

സ്‌കൂള്‍ ലൈബ്രറികള്‍ സജീവമാക്കണം : ഡെപ്യൂട്ടി സ്പീക്കര്‍

0
പത്തനംതിട്ട : സ്‌കൂള്‍ ലൈബ്രറികള്‍ സജീവമായി ഉപയോഗിക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കണമെന്ന് നിയമസഭാ...

തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്

0
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോർഡിനു കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഡിജെയ്ക്ക് വിലക്ക്. ഗാനമേളയില്‍...

ജൂലൈ 5ന് പുലർച്ചെ ആ മഹാദുരന്തം സംഭവിക്കുമോ ? എല്ലാ കണ്ണുകളും ജപ്പാനിലേക്ക്

0
ടോക്യോ: ജൂലൈ അഞ്ചിന് ജപ്പാനിൽ ശക്തമായ സൂനാമിയും ഭൂചലനങ്ങളുമുണ്ടാകുമെന്ന റയോ തത്സുകിയുടെ...