കൊച്ചി : ബിജെപി മുന്‍ ഐടി സെല്‍ അദ്ധ്യക്ഷന്‍ ടി ജി മോഹന്‍ദാസ്. ‘കറുത്ത പ്രേതങ്ങള്‍’ എന്നാണ് കിലിയന്‍ എംബാപ്പെ അടക്കമുള്ള താരങ്ങളെ ടി ജി മോഹന്‍ദാസ് വിശേഷിപ്പിച്ചത്. ട്വീറ്റിനെതിരെ വിമര്‍ശനം ശക്തമായതോടെ പിന്നാലെ ‘ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ എന്ന മറ്റൊരു ട്വീറ്റും അദ്ദേഹം പങ്കുവെച്ചു.
‘ഫ്രഞ്ച്കാര് വെളുത്ത് തുടുത്ത സായ്പന്‍മാരായിരിക്കും എന്നാണ് ഞാന്‍ വിചാരിച്ചത്! ഇതിപ്പോ… എന്നേക്കാള്‍ കറുത്ത പ്രേതങ്ങള്‍, ആ എംബാപ്പെയെ രാത്രിയിലെങ്ങാന്‍ വഴിയില്‍ കണ്ടാല്‍ നമ്മള് ഞെട്ടി ഏഴ് ദിവസം പനി പിടിച്ചു കിടക്കും! ഹൊ’, എന്നാതായിരുന്ന് ടി ജി മോഹന്‍ദാസിന്‍റെ വിവാദ ട്വീറ്റ്.
വിമര്‍ശനം ഉയര്‍ന്നതോടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ അദ്ദേഹം ഇങ്ങനെ കുറിച്ചു ‘പണ്ട് എം പി നാരായണ പിള്ള എഴുതി :- ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കാണാന്‍ കൊള്ളാവുന്ന ഒരേയൊരു മുഖം ഇന്ദിരാഗാന്ധിയാണ്. മറ്റു രാഷ്ട്രീയക്കാര്‍ക്കൊന്നും ഒരു ഭംഗിയുമില്ല. ജഗജീവന്‍ റാമിന്റെ ഫോട്ടോ പത്രത്തില്‍ കണ്ടാല്‍പ്പിന്നെ അന്ന് കഞ്ഞി കുടിക്കാന്‍ തോന്നുകയില്ല! ഇതൊക്കെ എന്താ വര്‍ണവെറിയാണോ?’ നിരവധി പേരാണ് റേസിസ്റ്റ് പരാമര്‍ശത്തിനെതിരെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നത്.
പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]