തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ക്രൈംബ്രാഞ്ച് ഡി.ജി.പി ടാേമിന്‍ തച്ചങ്കരിയുടെ വിടുതല്‍ ഹര്‍ജി വിജിലന്‍സ് കോടതി തള്ളി. തച്ചങ്കരിക്കെതിരെ തെളിവുണ്ടെന്ന് കോട്ടയം വിജിലന്‍സ് കോടതി വ്യക്തമാക്കി. പദവി ദുരുപയോഗം ചെയ്ത് 65ലക്ഷം രൂപ സമ്പാദിച്ചെന്നാണ് കേസ്. തൃശൂര്‍ സ്വദേശിയാണ് കേസ് നല്‍കിയത്. തച്ചങ്കരിയുടെ വാദങ്ങള്‍ക്ക് കഴമ്പില്ലെന്നും വിചാരണ നേരിടണമെന്നും കുറ്റം നിലനില്‍ക്കുന്നതാണെന്നും കോടതി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.
അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തച്ചങ്കരിയുടെ വിടുതല്‍ഹര്‍ജി വിജിലന്‍സ് കോടതി തള്ളി
RECENT NEWS
Advertisment