പാലക്കാട്: തച്ചമ്പാറയില്‍ ബസ്സുകള്‍ കൂട്ടിയിട്ടിച്ച് അപകടം. അപകടത്തില്‍ 25 ഓളം പേര്‍ക്ക് പരിക്കേറ്റു.അപകടത്തില്‍ പരിക്കേറ്റവരെ മണ്ണാര്‍ക്കാട് മതര്‍ കെയര്‍ ഹോസ്പിറ്റലിലും തച്ചമ്പാറ ഇസാഫിലുമായി ചികിത്സയിലാണ്.പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആര്‍ ടി സി ബസ്സും മണ്ണാര്‍ക്കാട് ഭാഗത്തേക്ക് വരികയായിരുന്ന പ്രൈവറ്റ് ബസ്സും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു വാഹനത്തെ പ്രെവറ്റ് ബസ്സ് ഓവര്‍ ടേക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ എതിരെ വന്ന കെ എസ് ആര്‍ ടി സി ബസ്സില്‍ ഇടിക്കുകയായിരുന്നു. ദിവസങ്ങള്‍ക്കു മുന്‍പ് രണ്ടു പേരുടെ മരണത്തിന് കാരണമാക്കി കാറപകടം നടന്നതും ഇതേ സ്ഥലത്താണ് .
തച്ചമ്പാറയില്‍ ബസ്സുകള്‍ കൂട്ടിയിട്ടിച്ച് അപകടം ; 25 ഓളം പേര്‍ക്ക് പരിക്കേറ്റു
RECENT NEWS
Advertisment