Saturday, July 5, 2025 2:30 pm

മോദിയെ പുകഴ്ത്തി താക്കറെ ; കടുവ ആട്ടിൻകുട്ടിയായെന്ന് കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

മുംബൈ: ആഴ്ചകൾ നീണ്ട അഭ്യൂഹങ്ങൾക്ക് പരിസമാപ്തി. ബിജെപി–ശിവസേന (ഷിൻഡെ)–എൻസിപി (അജിത് പവാർ) സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്ര നവനിർമാൺ സേന നേതാവ്. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നുപറഞ്ഞ ആദ്യ വ്യക്തി താനായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു. ഈ പിന്തുണ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും എൻഡിഎ സഖ്യത്തിനും മാത്രമാണ്. എല്ലാവരും തിരഞ്ഞെടുപ്പിന് തയ്യാറായിക്കൊള്ളൂ.’’ – രാജ് താക്കറെ പറഞ്ഞു. തൊണ്ണൂറുകൾ മുതൽ ബിജെപിയുമായി അടുത്തബന്ധമാണ് രാജ് താക്കറെയ്ക്കുള്ളത്. ‘ഗോപിനാഥ് മുണ്ഡെയും പ്രമോദ് മഹാജനുമായി എനിക്ക് വളരെ അടുപ്പമുണ്ടായിരുന്നു. ഞാൻ ഗുജറാത്തിൽ പോകുകയും മോദിയുമായുള്ള എന്റെ ബന്ധം വളർത്തുകയും ചെയ്തിരുന്നു. അന്ന് ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു മോദി. ഗുജറാത്തിൽ നിന്ന് മടങ്ങിവന്ന എന്നോട് പലരും അവിടെ എങ്ങനെയുണ്ടെന്ന് ചോദിച്ചു. ഗുജറാത്തിൽ വികസനം നടക്കുന്നുണ്ടെന്നായിരുന്നു എന്റെ മറുപടി. എന്നാൽ മഹാരാഷ്ട്ര വളരെ മുൻപിലായിരുന്നു. നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാകണം എന്നുപറഞ്ഞ ആദ്യവ്യക്തി ഞാനായിരുന്നു’ രാജ് താക്കറെ പറയുന്നു.

പ്രതിപക്ഷത്തായിരുന്നപ്പോഴും മോദിക്കെതിരെ വ്യക്തിപരമായ പരാമർശമങ്ങൾ ഉയർത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ‘‘ആർട്ടിക്കിൾ 370 നെ പിന്തുണച്ചുകൊണ്ടുള്ള ആദ്യ ട്വീറ്റ് എന്റെ ആയിരുന്നു. സിഎഎ, എൻആർസിയെ പിന്തുണച്ചുകൊണ്ടുള്ള റാലിയിൽ ഞാൻ പങ്കെടുക്കാൻ പോവുകയാണ്. ഉദ്ധവ് താക്കറെയും സഞ്ജയ് റാവത്തും മോദിയെ കുറ്റപ്പെടുത്തുന്ന രീതിയിൽ ഒരിക്കലും സംസാരിച്ചിട്ടില്ല. ലോകത്ത് ഏറ്റവും ചെറുപ്പം ഇന്ത്യക്കാണ്. മറ്റെല്ലാം വിട്ട് മോദി യുവത്വത്തെ ശ്രദ്ധിക്കണം. അതാണ് രാജ്യത്തിന്റെ ഭാവി.’’ രാജ് താക്കറെ പറഞ്ഞു. സഖ്യത്തിന് പിന്തുണ പ്രഖ്യാപിച്ച രാജ് താക്കറെയ്ക്ക് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ നന്ദി അറിയിച്ചു. സംഭവത്തിൽ രാജ് താക്കറെയെ പരിഹസിച്ച് കോൺഗ്രസ് രംഗത്തെത്തി. രാജ് ബിജെപിയുമായി ചേർന്നുപ്രവർത്തിക്കുമെന്നുള്ളത് തങ്ങൾക്ക് ഉറപ്പായിരുന്നുവെന്നും ഒരു കടുവ ഇത്രപെട്ടെന്ന് ആട്ടിൻകുട്ടിയായി മാറുമെന്ന് കരുതിയില്ലെന്നും കോൺഗ്രസ് പറഞ്ഞു. രാജ് താക്കറെയെ പോലൊരു പോരാളിക്ക് എങ്ങനെ അടിമയാകാൻ കഴിയുമെന്നായിരുന്നു കോൺഗ്രസിന്റെ ചോദ്യം.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല

0
കോഴഞ്ചേരി : കോഴഞ്ചേരി ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്കി​ല്ല. ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍...

കെറ്റാമെലൺ കേസിൽ പ്രതികളെ നാർകോട്ടിക്‌സ് ബ്യൂറോ കസ്റ്റഡിയിൽ വാങ്ങും

0
കൊച്ചി: ഡാർക് നെറ്റ് ഉപയോഗിച്ച് അന്താരാഷ്ട്ര തലത്തിൽ മയക്കുമരുന്ന് വ്യാപാരം നടത്തിയ...

സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വീ​ണ്ടും ഉ​യ​ർ​ന്ന തി​ര​മാ​ല ജാ​ഗ്ര​താ നി​ർ​ദേ​ശം. ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ്...

അടൂരില്‍ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി

0
അ​ടൂ​ർ :​ ക​നാ​ലി​ൽ വീ​ണ പ​ശു​വി​നെ അ​ഗ്നി ര​ക്ഷാ​സേ​ന ര​ക്ഷപെ​ടു​ത്തി....