തിരുവനന്തപുരം: ഇക്കുറി തദ്ദേശ സ്ഥാപന തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ തെരഞ്ഞെടുപ്പു ചെലവു പരിധി ഒന്നര ഇരട്ടിയോളം ഉയര്‍ത്തി.
ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ മത്സരിക്കുന്നവര്‍ക്ക് ഇക്കുറി 25,000 രൂപ വരെ ചെലവഴിക്കാം. നേരത്തെയിത് 10,000 രൂപയായിരുന്നു. ബ്ലോക്ക് പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും ചെലവു പരിധി 75,000 രൂപയാക്കി. നിലവില്‍ 30,000 രൂപയായിരുന്നു.
ജില്ലാ പഞ്ചായത്ത് കോര്പറേഷന് ഡിവിഷനുകളില്‍ ഒന്നര ലക്ഷം രൂപ വരെയാകാം. 60,000 രൂപയായിരുന്നു. തെരഞ്ഞെടുപ്പു ചെലവുമായി ബന്ധപ്പെട്ട കണക്കുകള്‍ തെരഞ്ഞെടുപ്പു നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഒരു മാസത്തിനകം സമര്‍പ്പിക്കണമെന്നു സംസ്ഥാന തെരഞ്ഞെടുപ്പു കമ്മീഷണര്‍ ആവശ്യപ്പെട്ടു.
കൂടുതല്‍ പേരും ചെലവു സംബന്ധിച്ച കണക്കുകള്‍ നല്‍കാത്ത സാഹചര്യത്തിലാണിത്. തെരഞ്ഞെടുപ്പിനു മത്സരിക്കുന്നവര്‍ കെട്ടിവയ്ക്കേണ്ട തുക: ഗ്രാമപഞ്ചായത്ത്- 1,000, ബ്ലോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി- 2,000, ജില്ലാ പഞ്ചായത്ത്, കോര്പറേഷന്- 3,000.