Saturday, April 5, 2025 12:04 pm

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി 3001 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കും

For full experience, Download our mobile application:
Get it on Google Play

പാലക്കാട്‌: ജില്ലയില്‍ ഡിസംബര്‍ 10 ന് നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി 3001 പോളിങ്ങ് ബൂത്തുകള്‍ സജ്ജമാക്കും. ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് തലത്തില്‍ 2708, മുനിസിപ്പാലിറ്റി തലത്തില്‍ 293 ഉള്‍പ്പെടെ 3001 പോളിങ്ങ് ബൂത്തുകളിലൂടെയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് നടക്കുക. 2015 ല്‍ 2973 പോളിങ്ങ് ബൂത്തുകളാണ് ഉണ്ടായിരുന്നത്. 28 പോളിങ്ങ് ബൂത്തുകളാണ് പുതിയതായി ചേര്‍ത്തത്.

ഗ്രാമീണ മേഖലയില്‍ പരമാവധി 1300 വോട്ടര്‍മാരെയും നഗര മേഖലയില്‍ പരമാവധി 1600 പേരെയുമാണ് ഒരു പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താന്‍ അനുവദിക്കുക. 88 ഗ്രാമ പഞ്ചായത്തുകളിലായി 1490 വാര്‍ഡുകള്‍, 13 ബ്ലോക്ക് പഞ്ചായത്തുകളിലായി 183 ഡിവിഷനുകള്‍, ഏഴ് മുനിസിപ്പാലിറ്റികളിലായി 240 വാര്‍ഡുകള്‍, ജില്ലാ പഞ്ചായത്തിലെ 30 ഡിവിഷനുകള്‍ ഉള്‍പ്പെടെ 1943 വാര്‍ഡുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

ജില്ലയില്‍ 2278911 സമ്മതിദായകര്‍

ജില്ലയില്‍ 2278911 സമ്മതിദായകരാണ് വോട്ടര്‍ പട്ടികയില്‍ ഉള്ളത്. ഇതില്‍ 1094265 പുരുഷന്‍മാരും, 1184620 സ്ത്രീകളും മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള 26 പേരും ഉള്‍പ്പെടുന്നു. ഗ്രാമപഞ്ചായത്ത് തലത്തില്‍ 950944 പുരുഷന്‍മാര്‍, 1026655 സ്ത്രീകള്‍, മറ്റ് വിഭാഗങ്ങളിലുള്ള 19 പേര്‍ ഉള്‍പ്പടെ 1977618 പേരും, മുനിസിപ്പാലിറ്റി തലത്തില്‍ 143321 പുരുഷന്‍മാരും , 157965 സ്ത്രീകളും മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ള ഏഴ് പേരും ഉള്‍പ്പെടെ 301293 സമ്മതിദായകരാണ് ഉള്ളത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൈതപ്പറമ്പ് കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ പണി പാതിവഴിയിൽ നിർത്തിയിട്ട് രണ്ടുവർഷം ; മൗനം പാലിച്ച്...

0
കൈതപ്പറമ്പ് : കുടുംബാരോഗ്യകേന്ദ്രത്തിലെ പുതിയ കെട്ടിടത്തിന്റെ പണി പാതിവഴിയിൽ നിർത്തിയിട്ട്...

കാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു ; പ്രതി പിടിയിൽ

0
ഒട്ടാവ: കാനഡയിൽ ഇന്ത്യൻ പൗരനെ കുത്തിക്കൊന്നു. ഒട്ടാവയ്ക്ക് സമീപം റോക്ക്ലാൻഡ് ടൗണിലാണ്...

എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ

0
ഹരിപ്പാട് : എംഡിഎംഎ യുമായി രണ്ടു യുവാക്കൾ പിടിയിൽ. കരുവാറ്റ സ്വദേശികളായ...

ചൂരക്കോട് ശ്രീനാരായണപുരം അങ്കണവാടിയിൽ നിന്ന്‌ മുട്ടയും മൊബൈലും മോഷ്ടിച്ചകേസിൽ ഒരാൾകൂടി പിടിയിൽ

0
അടൂർ : ചൂരക്കോട് ശ്രീനാരായണപുരം 31-ാംനമ്പർ അങ്കണവാടിയിലെ കുട്ടികൾക്കുവേണ്ടി സൂക്ഷിച്ചിരുന്ന...