എടത്വ: ആർപ്പുവിളികളുടെ ആരവത്തോടെയും വഞ്ചിപ്പാട്ടിനാൽ മുകരിതമായ അന്തരീക്ഷത്തിൽ തലവടിയിലെ വള്ളംകളി പ്രേമികളുടെ ചിരകാല അഭിലാഷമായ ‘തലവടി ചുണ്ടൻ’ മലർത്തൽ ചടങ്ങ് ജൂലൈ 10ന് രാവിലെ 11നും 12നും മദ്ധ്യേയുള്ള ശുഭമുഹൂർത്തത്തിൽ (മിഥുനം 26) സാബു നാരായണൻ ആചാരിയുടെ മുഖ്യ കാർമികത്വത്തിൽ നടക്കും. നീരേറ്റുപ്പുറം പമ്പ ബോട്ട് റേസ് ഫിനിഷിംഗ് പോയിൻ്റിന് സമീപം ആണ് മാലിപ്പുര.
120-ൽ അധികം വർഷം പഴക്കമുള്ള ആഞ്ഞിലി തടിയാണ് കോട്ടയം ജില്ലയിൽ കുറുവിലങ്ങാട്ട് നിന്നും തലവടി ചുണ്ടൻ നിർമ്മിക്കുന്നതിന് തലവടിയിൽ എത്തിച്ചത്.2022 ഏപ്രിൽ 21ന് ആണ് ഉളികുത്ത് നിർവ്വഹിച്ചത്.തലവടി ചുണ്ടൻ നിർമ്മാണ സമിതിയുടെ നേതൃത്വത്തിലാണ് മലർത്തൽ ചടങ്ങ് സംഘടിപ്പിക്കുന്നത്.ചടങ്ങിൽ രാഷ്ട്രീയ-സാംസ്ക്കാരിക – ജലോത്സവ സമിതി ഭാരവാഹികൾ പങ്കെടുക്കും.