എടത്വാ : തലവടി ടൗൺ ബോട്ട് ക്ലബ്, തലവടി ചുണ്ടൻ വള്ളം സമിതി എന്നിവയുടെ സംയുക്ത വാർഷിക സമ്മേളനം നടന്നു. പ്രസിഡന്റ് ഷിനു എസ് പിള്ള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി റിക്സൺ എടത്തിൽ വാർഷിക റിപ്പോർട്ടും ട്രഷറർ അരുൺ പുന്നശ്ശേരിൽ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. മരണമടഞ്ഞ രക്ഷാധികാരി ഫാദർ ഏബ്രഹാം തോമസ് തടത്തിൽ, ഓഹരി ഉടമകൾ എന്നിവരെ അനുസ്മരിച്ച് കൊണ്ട് ഉള്ള അനുശോചന പ്രമേയം വൈസ് പ്രസിഡന്റ് കെ ആർ. ഗോപകുമാർ വായിച്ചു. നിലവിൽ 447 ഓഹരി ഉടമകൾ ഉണ്ട്.
2025- 2026 ഭാരവാഹികളായി ഷിനു എസ് പിള്ള (രക്ഷാധികാരി), റിക്സൺ എടത്തിൽ (പ്രസിഡന്റ്), കെ ആ ർ ഗോപകുമാർ ( ജനറൽ സെക്രട്ടറി ) പ്രിൻസ് പാലത്തിങ്കൽ (ട്രഷറർ), അജിത്ത് പിഷാരത്ത് ( വൈസ് പ്രസിഡന്റ് ) ഡോ. ജോൺസൺ വി ഇടിക്കുള ( ജോ. സെക്രട്ടറി ), അനിൽ കുന്നംപള്ളിൽ (ജോ. ട്രഷറർ ), അരുൺ പുന്നശ്ശേരിൽ, സുനിൽ വെട്ടിക്കൊമ്പിൽ, പി. ഡി രമേശ്കുമാർ, ജോജി വൈലപ്പള്ളി, അഡ്വ. സിപി സൈജേഷ് (ജനറൽ കൺവീനർമാർ ) എന്നിവരടങ്ങിയ 31 അംഗ സമിതിയെ തെരഞ്ഞെടുത്തു. 2025 നെഹ്രു ട്രോഫി ജലോത്സവം ഉൾപ്പെടെ സിബിഎൽ മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് തലവടി ചുണ്ടൻ യു.ബി.സി കൈനകരിയുമായി കരാർ ഒപ്പിട്ടു.