എടത്വ : പുതുവത്സര ദിനത്തിൽ നീരണഞ്ഞ തലവടി ചുണ്ടന് അത്യാധുനിക സംവിധാനത്തോടു കൂടിയ വള്ളപ്പുര നിർമ്മിക്കുവാൻ തലവടി ചുണ്ടൻ നിർമ്മാണ സമിതി തീരുമാനിച്ചു. വസ്തു ഉൾപ്പെടെ 40 ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. നിർമ്മാണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് 8 അംഗ സമിതിയെ തെരെഞ്ഞെടുത്തു. വാലയിൽ ബെറാഖാ ഭവനിൽ ചേർന്ന ഉന്നതാധികാര സമിതി യോഗം പ്രസിഡന്‍റ് കെ.ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. ജനറൽ കൺവീനർ അഡ്വ. സി.പി. സൈജേഷ് അധ്യക്ഷത വഹിച്ചു. തലവടി തിരുപനയനൂർ കാവ് ദേവി ക്ഷേത്രത്തിന് സമീപമാണ് വള്ളപ്പുര നിർമ്മിക്കുന്നത്.
ജനുവരി 8ന് വൈകിട്ട് 3.30ന് നീരേറ്റുപുറം മുതൽ എടത്വാ പള്ളിക്കടവ് വരെയുള്ള 9 കേന്ദ്രങ്ങളിൽ സ്വീകരണ ചടങ്ങുകൾ നടക്കും. നിരേറ്റുപുറത്ത് തലവടി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഗായത്രി ബി.നായർ ഉദ്ഘാടനം ചെയ്യും. തലവടി ചുണ്ടൻ വള്ള നിർമ്മാണ സമിതി ജനറൽ സെക്രട്ടറി ജോമോൻ ചക്കാലയിൽ, ട്രഷറാർ പി.ഡി.രമേശ് കുമാർ,വർക്കിംങ്ങ് ചെയർമാൻമാരായ ജോജി ജെ വൈലപ്പള്ളി, അജിത്ത് കുമാർ പിഷാരത്ത്,അരുൺ പുന്നശ്ശേരിൽ ജനറൽ കൺവീനർ ഡോ. ജോൺസൺ വി.ഇടിക്കുള, ഓവർസീസ് കോർഡിനേറ്റർമാരായ ഷിക്കു അമ്പ്രയിൽ,മധു ഇണ്ടംതുരുത്തിൽ, വർഗ്ഗീസ് എടത്വ, ബൈജു കോതപുഴശ്ശേരിൽ, എക്സിക്യൂട്ടീവ് അംഗങ്ങളായ ജെറി മാമ്മൂട്ടിൽ,വിൻസൻ പൊയ്യാലുമാലിൽ, ബിനോയി മംഗലത്താടിൽ, ഓഫീസ് കോർഡിനേറ്റർ റിനു ജി.എം എന്നിവർ സംബന്ധിച്ചു.അന്തരിച്ച പ്രശസ്ത കവിയും ഗാന രചയിതാവുമായിരുന്ന ബി.ആർ പ്രസാദിന് ആദരാജ്ഞലികൾ അർപ്പിച്ചാണ് യോഗം ആരംഭിച്ചത്.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.