റാന്നി: പഴവങ്ങാടി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സിഡിഎസിന്‍റെ നേതൃത്വത്തില്‍ എന്‍.ആര്‍ല്‍എല്‍.എം-എഫ്.എന്‍.എച്ച്.ഡബ്ല്യു പദ്ധതിയുടെ ഭാഗമായി “തണ്ണീർ പന്തൽ” ഉദ്ഘാടനം ചെയ്തു. ജല സംരക്ഷണത്തെ കുറിച്ചും അതിൻ്റെ പ്രാധാന്യത്തെ കുറിച്ചും അവബോധം സൃഷ്ഠിക്കുന്നതിന് പൊതുസ്ഥലങ്ങൾ കേന്ദ്രീകരിച്ച് തണ്ണീർപന്തൽ വഴി ശുദ്ധജലം വിതരണം ചെയ്യുന്നതാണ് പദ്ധതി. സംസ്ഥാനത്ത് അന്തരീക്ഷ താപനില വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ പൊതുജനരോഗ്യ മെച്ചപ്പെടുത്തുന്നതിനും വേനൽകാലത്ത് ജലജന്യ രോഗങ്ങൾ തടയുന്നതിനും പ്ലാസ്റ്റിക് ബോട്ടിലുകളുടെ ഉപയോഗം കുറയ്ക്കുന്നതിനും ഇത് സഹായകമാകും.
ഞായറാഴ്ച ഒഴികെയുള്ള 6 ദിവസങ്ങളിൽ സൗജന്യ ദാഹശമനികൾ (സംഭാരം, സോഡാ നാരങ്ങ വെള്ളം, തണ്ണിമത്തൻ) എന്നിവ പൊതുജനങ്ങൾ വിതരണം ചെയ്യും. 29 വരെ പഴവങ്ങാടി പഞ്ചായത്ത് ഓഫീസിന് മുൻപിലായി സൗജന്യ തണ്ണീർപന്തൽ ദാഹശമിനികൾ ഉണ്ടായിരിക്കുന്നതാണ്. ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് റൂബി കോശി ഉത്ഘാടനം നിർവ്വഹിച്ചു .വാർഡ് മെംബർ ബിനിറ്റ് മാത്യു അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യസ്റ്റാൻഡിംങ്ങ് കമ്മറ്റി ചെയർമാൻ എം. ജി ശ്രീകുമാർ, ചാർജ് ഓഫീസർ കെ. പ്രദീപ്, ജിജി വർഗീസ്, ഷിജു എം. സാംസൺ, നിഷാ രാജീവ്, ഐഷാ ബേബി, മേരി ജോൺ, ഷേർളി രാജു, മോളി മാത്യു, ബിബി ബിജു, ശ്രീരേഖാ, അന്നമ്മ ജോർജ്, ബിന്ദു അഭിലാഷ്, രമ, രജനി രാഘവൻ ബീനാ, ജയന്തി, ആനി ബെന്നി, സാറാമ്മ ജോണ്‍ എന്നിവർ പ്രസംഗിച്ചു.