പത്തനംതിട്ട : തണ്ണിത്തോട് സർവീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പിലെ സി.പി.എം വിജയം റിട്ടേണിംഗ് ഓഫീസർ ഉൾപ്പെടെയുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടേയും പോലീസിന്റേയും സഹായത്തോടെ വ്യാപകമായി നടത്തിയ കള്ള വോട്ടു കൊണ്ടാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, ഹരികുമാർ പുതങ്കര, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ആർ. ദേവകുമാർ എന്നിവർ പറഞ്ഞു. ജില്ലയിൽ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ സ്ഥിരമായി കള്ള വോട്ടുചെയ്യുവാൻ നിയോഗിച്ചിട്ടുള്ള സി.പി.എം, ഡി.വൈ.എഫ്.ഐ ഗുണ്ടകൾ തണ്ണിത്തോട്ടിലും തമ്പടിച്ച് നിരവധി കള്ള വോട്ടുകൾ ചെയ്തതായി സാമുവൽ കിഴക്കുപുറവും ഹരികുമാർ പൂതങ്കരയും ആർ. ദേവകുമാറും കുറ്റപ്പെടുത്തി.
യു.ഡി.എഫ് ഭരിച്ചു കൊണ്ടിരുന്നപ്പോൾ മികച്ച രീതിയിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന തണ്ണിത്തോട് സർവീസ് സഹകരണ ബാങ്ക് സി.പി.എം -ന്റെ സഹകരണ കൊള്ളയും കെടുകാര്യസ്ഥതയും മൂലം തകർച്ചയുടെ വക്കിലാണെന്നും ആവിശ്യപ്പെടുന്ന നിക്ഷേപകർക്ക് അവരുടെ പണം തിരികെ നല്കുന്നില്ലെന്നും ഡി.സി.സി, ബ്ലോക്ക് നേതാക്കൾ പറഞ്ഞു. കള്ള വോട്ടും അക്രമവും നടത്തിയിട്ടും തുഛമായ ഭൂരിപക്ഷത്തിലാണ് സി.പി.എം വിജയം എന്നത് ഭൂരിപക്ഷം സഹകാരികളും യു.ഡി.എഫിനൊപ്പമാണെന്നതിന് വ്യക്തമായ തെളിവാണെന്ന് നേതാക്കൾ പറഞ്ഞു.
തണ്ണിത്തോട് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് എല്ലാ നിയമങ്ങളും കീഴ് വഴക്കങ്ങളും ലംഘിച്ച് കള്ള വോട്ടും അക്രമവും നടത്തി അട്ടിമറിക്കുവാൻ നേതൃത്വം നല്കിയ സഹകരണ ബാങ്ക് ഉദ്യോഗസ്ഥർക്കും കോന്നി, റാന്നി ഡി.വൈ.എസ്.പിമാർക്കും എതിരെ അന്വേഷണം നടത്തണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു. പോലീസ് സാന്നിദ്ധ്യത്തിൽ കോൺഗ്രസ് പ്രവർത്തകരെ ആക്രമിക്കുകയും കള്ള വോട്ട് തടയുവാൻ ശ്രമിച്ച വനിതകൾ ഉൾപ്പെടെയുള്ള യു.ഡി.എഫ് സ്ഥാനാർത്ഥികളേയും ജനപ്രതിനിധികളേയും അസഭ്യം പറയുകയും ചെയ്ത സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് കോൺഗ്രസ് ഭാരവാഹികൾ ആവശ്യപ്പെട്ടു. സി.പി.എം – ജില്ലാ നേതാക്കളുടെ നിർദ്ദേശപ്രകാരം സഹകരണ ബാങ്ക് തെരഞ്ഞെടുപ്പുകളിൽ നടക്കുന്ന ജനാധിപത്യ വിരുദ്ധ നടപടികൾക്കും അക്രമങ്ങൾക്കും എതിരെ ജനാധിപത്യ വിശ്വാസികൾ ശക്തമായി പ്രതികരിക്കമെന്ന് കോൺഗ്രസ് നേതാക്കൾ ആഭ്യത്ഥിച്ചു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.