കോന്നി: തണ്ണിത്തോട് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സി ഡിവിഷനില്‍ റീ പ്ലാന്റിങ് കാര്യക്ഷമമല്ലെന്ന് തൊഴിലാളികള്‍. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ ആണ് പ്ലാന്റിങ് ജോലികള്‍ ആരംഭിച്ചത്. തൊണ്ണൂറ് ഹെക്ടറോളം സ്ഥലത്ത് നടത്തിയ പ്ലാന്റിങ്ങില്‍ മൂവായിരത്തോളം തൈകള്‍ വെച്ചതില്‍ 750 ഓളം തൈകള്‍ നശിച്ച് പോയി. തൈകള്‍ പഴുത്ത് പോവുകയാണ് ചെയ്തത്. ശരിയായ രീതിയില്‍ കാടെടുക്കുകയോ കുഴി എടുക്കുകയോ ചെയ്യാതെ ആണ് തൈകള്‍ നട്ടത്. മാത്രമല്ല തൈകള്‍ നട്ടതിന് ശേഷം ചുവട് ചവിട്ടി ഉറപ്പിക്കുന്ന ജോലികളും ചെയ്തിട്ടില്ല. വാനാതിര്‍ത്തികളില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിക്കുന്നതിന് മുന്‍പ് തന്നെ തൈകള്‍ നട്ടതിനാല്‍ വന്യ മൃഗ ശല്യം മൂലം ഏറെയും തൈകള്‍ നശിച്ച് പോയി. കൂടാതെ പ്ലാന്റ് ചെയ്യുവാന്‍ എത്തിച്ച തൈകള്‍ ആഴ്ചകളോളം നടാതെ കൂടക്കുള്ളില്‍ വെച്ചതിനാലും തൈകള്‍ നശിച്ചിട്ടുണ്ട്.
തൈ നടുമ്പോള്‍ എടുക്കുന്ന പ്ലാറ്റ്‌ഫോമിന് ശരിയായ രീതിയില്‍ ചരിവ് ഇടാതെ നട്ടതും തൈകള്‍ നശിക്കുന്നതിന് കാരണമായി. ഹിറ്റാച്ചി ഉപയോഗിച്ചാണ് പ്ലാറ്റ്‌ഫോം വെട്ടിയത്. വെട്ടുന്ന സമയം തന്നെ കുറ്റി വെച്ച് തൈ നടുന്ന ഭാഗം അടയാളപെടുത്തിപോകുന്ന രീതിയാണ് സാധാരണ ചെയ്യുന്നത്. എന്നാല്‍ ഈ തവണ പ്ലാറ്റ്‌ഫോം എടുത്ത ശേഷം പിന്നീട് കുറ്റി സ്ഥാപിച്ചതും തൈ നടുന്ന സ്ഥാനം മാറുന്നതിന് കാരണമായി. രണ്ട് നിരയായി നടുന്ന പ്ലാറ്റ്‌ഫോമിലെ ഇടക്കുള്ള ഭാഗം കാടുകള്‍ പിഴുത് നശിപ്പിച്ച് കളയുന്ന രീതിയാണ് മുന്‍പ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ തവണ കാട് മണ്ണ്മാന്തി ഉപയോഗിച്ച് ചായ്ക്കുക മാത്രമാണ് ചെയ്തതെന്നും ഈ കാരണങ്ങള്‍ എല്ലാം തൈകള്‍ നശിക്കുന്നതിന് കാരണമായെന്നും തൊഴിലാളികള്‍ ആരോപിക്കുന്നു.