Friday, July 4, 2025 3:14 pm

തണ്ണിത്തോട് വിഷയം : ലോക്ക് ഡൗൺ ലംഘിച്ച് സമരം ചെയ്യുമെന്ന ഡി.സി.സി പ്രസിഡന്റിന്റെ നിലപാട് അപഹാസ്യമെന്ന് സി.പി.എം

For full experience, Download our mobile application:
Get it on Google Play

ചിറ്റാർ: തണ്ണിത്തോട്ടിൽ ക്വോറൻ്റേനിൽ കഴിഞ്ഞ വിദ്യാർത്ഥിനിയുടെ പേരിൽ മുതല കണ്ണീർ ഒഴുക്കുന്ന ജില്ലാ കോൺഗ്രസ് നേതൃത്വത്തിന്റെ നടപടി അപഹാസ്യമാണെന്ന് സിപിഐ എം പെരുനാട് ഏരിയ സെക്രട്ടറി എസ് ഹരിദാസ് പറഞ്ഞു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസും ആരോപണ വിധേയരുടെ പേരിൽ സിപിഐ എം ഉം നടപടി സ്വീകരിച്ചിട്ടുണ്ട്.എന്നിട്ടും പ്രശ്നത്തെ രാഷ്ട്രീയവൽക്കരിച്ച് മുതലെടുപ്പ് നടത്താനാണ് ചില രാഷ്ട്രീയ പാർട്ടികൾ ശ്രമിച്ചു കൊണ്ടിരിക്കുന്നത്.  ലോക്ക് ഡൗൺ ലംഘിച്ച് സമര പരിപാടികൾ നടത്തുമെന്ന കോൺഗ്രസ് ജില്ലാ പ്രസിഡന്റിന്റെ നിലപാട് അപഹാസ്യമാണ്. കോവിഡ് 19 മഹാമാരിയെ ചെറുക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്ത് പ്രവർത്തിക്കുമ്പോൾ ലോക്ക് ഡൗൺ ലംഘിക്കും എന്നു പറയുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.
ക്വോറൻ്റേൺ ലംഘിച്ച് നാട്ടിൽ ഇറങ്ങി നടന്ന പെൺകുട്ടിയുടെ പിതാവിന്റെ ശൈലിയാണ് ഡിസിസി പ്രസിഡണ്ടും സ്വീകരിച്ചിട്ടുള്ളത്.
കോവിഡ്- 19 പ്രതിരോധ പ്രവർത്തനങ്ങൾ സംസ്ഥാനത്തും പത്തനംതിട്ട ജില്ലയിലും ലോകത്തിന് മാതൃകയായി മുന്നേറുമ്പോൾ അത് സഹിക്കാൻ കഴിയാത്ത അസഹിഷണതയിൽ നിന്നും തണ്ണിത്തോട് വിഷയത്തെ ഉപയോഗിക്കുന്നത് രാഷ്ട്രിയ പാപ്പരത്തമാണ്. പുര കത്തുമ്പോൾ വാഴവെട്ടാൻ ശ്രമിക്കുന്ന ഇത്തരക്കാരുടെ കള്ള പ്രചരണങ്ങൾ തിരിച്ചറിയാൻ ഉള്ള വിവേചനം ജനങ്ങൾക്ക് ഉണ്ടെന്ന കാര്യം ഓർക്കുന്നത് നന്നായിരിക്കുമെന്നും ഹരിദാസ് പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പാലക്കാട് നിപ സ്ഥിരീകരിച്ച മേഖലയിൽ നിയന്ത്രണമേർപ്പെടുത്തി

0
പാലക്കാട്: പ്രാഥമിക പരിശോധനയില്‍ നിപ സ്ഥിരീകരിച്ച പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശിനിയായ 38...

പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​ ; വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു

0
പ​ത്ത​നം​തി​ട്ട : വ​ള്ളി​ക്കോ​ട് പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നെ​ൽ​കൃ​ഷി ത​ട​സ​പ്പെ​ട്ടു. പ്ര​തി​കൂ​ല...

വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി

0
പുണെ: വനിതാ ഡോക്ടറെ ദേശീയപാതയിൽ കാറിന് സമീപം മരിച്ച നിലയിൽ കണ്ടെത്തി....

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി മത്സരിക്കാൻ വിജയ്‌

0
ചെന്നൈ: അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ നടന്‍ വിജയ്...