കോന്നി : തണ്ണിത്തോട് മേലേപറക്കുളത്ത് നിന്നും വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളുമായി മധ്യവയസ്കനെ എക്സൈസ് അറസ്റ്റ് ചെയ്തു. മേലേപറക്കുളം കിഴക്കേ മറ്റപ്പള്ളിൽ എം.എൻ സത്യനെ(57)ആണ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇയാളുടെ വീടിന് പരിസരത്ത് സൂക്ഷിച്ചിരുന്ന ഒരു ലിറ്റർ ചാരായവും എഴുപത് ലിറ്റർ കോടയും വാറ്റുപകരണങ്ങളും പിടിച്ചെടുത്തതായി എക്സൈസ് സംഘം അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പക്ടർ (ഗ്രേഡ്) എം കെ രേണുനാഥന്റെ നേതൃത്വത്തിൽ ആയിരുന്നു അറസ്റ്റ്.
തണ്ണിത്തോട്ടില്‍ വ്യാജമദ്യവുമായി മധ്യവയസ്കൻ പിടിയിൽ
RECENT NEWS
Advertisment