പത്തനംതിട്ട : കെടി ജലീല്‍ വിഷയം തന്ത്രിമണ്ഡലം സ്പീക്കര്‍ക്ക് നിവേദനം നല്‍കി.
സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി.ജലീലിന്‍റെ എം.എൽ.എ യുടെ പേരിൽ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് അഖില കേരള തന്ത്രി മണ്ഡലം സ്പീക്കര്‍ക്ക് നിവേദനം നല്‍കിയത്. പാക് അധിനിവേശ കാശ്മീരിനെ ആസാദ് കാശ്മീർ ( സ്വതന്ത്ര കാശ്മീർ) എന്ന് വിളിക്കുന്നത് വഴി ഭാരതത്തിന്‍റെ ലോകസഭ സ്വീകരിച്ച നിലപാടിനെ തള്ളിപ്പറയുകയാണ് ചെയ്തിരിക്കുന്നത്.
രാജ്യത്തിന്‍റെ ഐക്യത്തിനും അഖണ്ഡതയ്ക്കും വേണ്ടി നിലകൊള്ളുമെന്ന് സത്യപ്രതിജ്ഞ ചെയ്ത് കേരള നിയമസഭാംഗമായി അധികാരമേറ്റെടുത്ത ജലീൽ ആസാദ് കാശ്മീർ (സ്വതന്ത്ര കാശ്മീർ) എന്ന് കാശ്മീരിന്‍റെ ഒരു ഭാഗത്തെ വിളിക്കുക വഴി കാശ്മീരിലെ വിഘടന വാദികൾക്കും തീവ്രവാദികൾക്കും അനുകൂലമായ നിലപാട് സ്വീകരിച്ച് സത്യപ്രതിജ്ഞാലംഘനമാണ് നടത്തിയതെന്ന് തന്ത്രിമണ്ഡലം നല്‍കിയ നിവേദനത്തില്‍ ചൂണ്ടിക്കാട്ടുന്നു.
പിറന്ന മണ്ണിൽ നിന്നും തീവ്രവാദികളാൽ ആട്ടിയോടിക്കപ്പെട്ട് അഭയാർത്ഥികളായി മറ്റ് സ്ഥലങ്ങളിൽ കഴിയുന്ന പണ്ഡിറ്റ് സമൂഹത്തിന്‍റെ വേദന കാണാൻപോലും കണ്ണില്ലാത്ത ജലീലിന്‍റെ എം.എൽ.എ. പദവി റദ്ദ് ചെയ്യുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. കാശ്മീരിൽ അധിനിവേശം നടത്തിയത് ഇന്ത്യയാണ് എന്ന ധ്വനിയോടെ പോസ്റ്റ് ചെയ്തിട്ടുള്ള ജലീലിന്‍റെ അഭിപ്രായത്തെ പരസ്യമായി തള്ളിപ്പറയുന്നതിന് കേരള നിയമസഭ തീരുമാനമെടുത്ത് രാജ്യ സ്നേഹികളായ സാധാരണ ജനങ്ങൾക്ക് മാതൃകയാകണമെന്നുo അഖില കേരള തന്ത്രി മണ്ഡലം സ്പീക്കര്‍ക്ക് നല്‍കിയ നിവേദനത്തില്‍ പറയുന്നു.