Monday, April 21, 2025 4:20 am

ഓമല്ലൂര്‍ തറയില്‍ ഫിനാന്‍സ് തട്ടിപ്പ് ; ഉടമ സജി സാമിനെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു തുടങ്ങി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : തറയില്‍ ഫിനാന്‍സ് നിക്ഷേപ തട്ടിപ്പില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് തുടങ്ങി. 15 കേസുകളാണ് പോലീസ് രജിസ്റ്റര്‍ ചെയ്തത്. പണമിടപാട് സ്ഥാപനത്തിന്റെ ഉടമ സജി സാമിനെ പ്രതി ചേര്‍ത്താണ് എല്ലാ കേസുകളും. ചതി, വിശ്വാസ വഞ്ചന എന്നീ വകുപ്പുകളാണ് കേസില്‍ ചുമത്തിയിരിക്കുന്നത്. പാരാതി നല്‍കിയവരുടെ വിശദമായ മൊഴി രേഖപ്പെടുത്തുമെന്നും പോലീസ് വ്യക്‌തമാക്കി. കൂടുതല്‍ പരാതികള്‍ ലഭിച്ചാല്‍ പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കാനാണ് സാധ്യതയെന്നും അറിയിച്ചു.

എന്നാല്‍ തുടക്കത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യുവാന്‍ പോലീസ് വിമുഖത കാട്ടിയിരുന്നു. അഭിഭാഷകര്‍ പോലീസ് സ്റ്റേഷനില്‍ നേരിട്ട് പരാതിയുമായി ചെന്നിട്ടും പോലീസ് പരാതി സ്വീകരിച്ചില്ലെന്നും പറയുന്നു. ഭരണപക്ഷത്തെ ചില ഉന്നതരുടെ ഇടപെടല്‍ ഈ കേസില്‍ ഉണ്ടെന്നും ആരോപണമുയരുന്നുണ്ട്. പാര്‍ട്ടി നേതാവിനെ ബന്ധപ്പെട്ട നിക്ഷേപകരുടെ പണം സ്ഥാപനം പൂട്ടുന്നതിനു മുമ്പ് തന്നെ നല്‍കിയതായും പറയുന്നു. ബി.എം.ഡബ്ലിയു ഉള്‍പ്പെടെ ഉണ്ടായിരുന്ന ആഡംബര വാഹനങ്ങള്‍ ഇപ്രകാരം ചില നിക്ഷേപകര്‍ക്ക് കിട്ടിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയിലെ ഒരു ജനപ്രതിനിധിയുടെ കയ്യിലും ഒരു വാഹനം ഉണ്ടെന്ന് പറയുന്നു.

ഓമല്ലൂരില്‍ ഉണ്ടായിരുന്ന രണ്ടു വസ്തുക്കള്‍ മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായി ഉയര്‍ന്ന വിലക്ക് വിറ്റിട്ടുണ്ട്. കേന്ദ്ര ഓഫീസ്‌ പ്രവര്‍ത്തിക്കുന്ന ഓമല്ലൂരിലെ കെട്ടിടവും സ്ഥലവും സജി സാമിന്റെ സഹോദരന്റെ പേരിലാണെന്നും സൂചനയുണ്ട്. പത്തനംതിട്ട റിംഗ് റോഡില്‍ ജി.മാര്‍ട്ടിന് എതിര്‍വശത്തുള്ള തെങ്ങിന്‍ തോപ്പും അമേരിക്കയിലുള്ള സഹോദരന്റെ പേരിലാണെന്നാണ് വിവരം. ഓമല്ലൂരിലെ തറയില്‍ ഫ്യുവല്‍സ് സജിയുടെ ഭാര്യയുടെ പേരിലാണ്. ഇത് കഴിഞ്ഞ ഒരുമാസമായി പത്തനംതിട്ട സ്വദേശിയാണ് ഏറ്റെടുത്ത് നടത്തുന്നത്.

തറയില്‍ ഫൈനാന്‍സ് ഉടമ സജിയും കുടുംബവും വീട് പൂട്ടി സ്ഥലം വിട്ടിട്ട് ഒരാഴ്ചയാകുന്നു. എവിടെ ഉണ്ടെന്ന് ആര്‍ക്കും അറിയില്ല. ഫോണിലും ഇവരെ ബന്ധപ്പെടുവാന്‍ കഴിയുന്നില്ല. നാലു ബ്രാഞ്ചുകളിലൂടെ 50 കോടിയോളം രൂപയാണ് തട്ടിപ്പ് നടത്തിയത്. 12 ശതമാനം പലിശക്കാണ് നിക്ഷേപം സ്വീകരിച്ചത്. ഇവിടെയെത്തിയ നിക്ഷേപം 15 ശതമാനം പലിശക്ക് തകര്‍ന്ന പോപ്പുലര്‍ ഫിനാന്‍സില്‍ നിക്ഷേപിച്ചിരുന്നു. പോപ്പുലര്‍ തകര്‍ന്നതോടെ തറയില്‍ ഫിനാന്‍സിലും നിക്ഷേപകര്‍ പണം പിന്‍വലിക്കാന്‍ എത്തി. അവധി പലതു പറഞ്ഞെങ്കിലും മിക്കവര്‍ക്കും പണം മടക്കിനല്കുവാന്‍ ഉടമ സജിക്ക് കഴിഞ്ഞില്ല.

സ്ഥാപനം പ്രതിസന്ധിയില്‍ ആണെന്നറിഞ്ഞതോടെ ചില നിക്ഷേപകര്‍ പാര്‍ട്ടി നേതാക്കളെ കണ്ട് ചില നീക്കുപോക്കുകള്‍ ഉണ്ടാക്കുകയായിരുന്നു. എന്നാല്‍ സാധാരനപ്പെട്ട നിക്ഷേപകര്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല. ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ നിന്നുപോലും സജി നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നു. സജിയുടെ ഉടമസ്ഥതയിലുള്ള തറയില്‍ ഫിനാന്‍സ് തകരുമെന്നും സജി മുങ്ങുമെന്നും ഇവരാരും കരുതിയിരുന്നില്ല. പത്തനംതിട്ടയിലെ നിരവധി വ്യാപാരികളുടെ പണം തറയില്‍ ഫിനാന്‍സില്‍ ഉണ്ടായിരുന്നു.

സംസ്ഥാനത്തെ മിക്ക ധനകാര്യ സ്ഥാപനങ്ങളും തകര്‍ച്ചയിലാണ്. ചില കുറി കമ്പിനികള്‍ ഏതുനിമിഷവും പൂട്ടുന്ന അവസ്ഥയിലാണ്. റോളുചെയ്യാന്‍ പണം തിരികെ എത്തുന്നില്ല എന്നതാണ് വലിയ പ്രശ്നം. ചിട്ടിയുടെ തിരിച്ചടവ് പലരും മുടക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ കാലാവധി പൂര്‍ത്തിയായവര്‍ക്ക് പണം നല്‍കുവാനും ഇവര്‍ക്ക് കഴിയുന്നില്ല. ഏതുനിമിഷവും താഴിടാന്‍ പാകത്തിലാണ് ചില സ്ഥാപനങ്ങള്‍. ജീവനക്കാരും കടുത്ത ആശങ്കയിലാണ്. പ്രലോഭനങ്ങളില്‍ കൂടി സ്ഥാപനത്തില്‍ നിക്ഷേപം എത്തിച്ചത് മാനേജര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാരാണ്. സ്ത്രീകളാണ് ഇതില്‍ കൂടുതലും പെട്ടുകിടക്കുന്നത്. നിരവധി ജീവനക്കാരാണ് തങ്ങളുടെ ആശങ്കകള്‍ പത്തനംതിട്ട മീഡിയായുമായി പങ്കുവെച്ചത്. നാട്ടുകാരുടെ പണമെടുത്ത് ഉടമകള്‍ നടത്തുന്ന ധൂര്‍ത്തും അഴിമതിയും ഇവര്‍ പങ്കുവെച്ചത് കടുത്ത വിഷമത്തോടെയാണ്.

ജീവനക്കാര്‍ക്കും നിക്ഷേപകര്‍ക്കും നിങ്ങളുടെ ആശങ്കകള്‍ ഞങ്ങളുമായി പങ്കുവെക്കാം. നിങ്ങളെ സംബന്ധിക്കുന്ന എല്ലാ വിവരങ്ങളും ഞങ്ങള്‍ അതീവ രഹസ്യമായി തന്നെ സൂക്ഷിക്കുന്നതായിരിക്കും. നിക്ഷേപങ്ങള്‍ മടക്കി ലഭിക്കാതിരിക്കുകയോ ചിട്ടി പിടിച്ച പണം ലഭിച്ചില്ലെങ്കിലോ ആ വിവരം ഞങ്ങളെയും അറിയിക്കുക. 94473 66263, 85471 98263

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു

0
കൊച്ചി: കോതമംഗലം അടിവാട് സെവൻസ് ഫുട്ബോൾ ടൂർണമെൻ്റിനിടെ ഗാലറി തകർന്ന് വീണു....

കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം

0
കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കാറില്‍ സഞ്ചരിച്ചിരുന്ന കുടുംബത്തിന് നേരെ ആക്രമണം. ഇവര്‍...

അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു

0
കോഴിക്കോട്: സംസ്ഥാന പാതയില്‍ നാദാപുരത്ത് അപകടകരമാം വിധം മത്സരയോട്ടം നടത്തിയ ബസ്സുകള്‍...

ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ ചുമത്തില്ലെന്ന തരത്തിൽ വന്ന...

0
തിരുവനന്തപുരം: ഓടുന്ന വാഹനങ്ങളുടെ ഫോട്ടോയെടുത്ത് സർട്ടിഫിക്കറ്റുകളുടെ കാലാവധി തീർന്നതിനും മറ്റും പിഴ...