കോഴഞ്ചേരി : മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ സുവിശേഷ പ്രസംഗ സംഘത്തിന്റെ ക്രമീകരണത്തിൽ നടത്തപെടുന്ന 2024 ലെ മാരാമൺ കൺവൻഷൻ മാർത്തോമ്മാ സഭാ പരമാധ്യക്ഷൻ അഭി. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത ഉദ്ഘാടനം ചെയ്തു. സുവിശേഷ പ്രസംഗസംഘം പ്രസിഡന്റ് ഡോ. ഐസക് മാർ പീലക്‌സിനോസ് അധ്യക്ഷത വഹിച്ചു. 2024 ഫെബ്രുവരി 11 ഞായർ മുതൽ 18 ഞായർ വരെ കോഴഞ്ചേരി മാരാമൺ മണൽപ്പുറത്തെ പ്രത്യകം തയാറാക്കിയ ഓല പന്തലിൽ ആണ് കൺവൻഷൻ യോഗങ്ങൾ നടകുക. ഓൾഡ് കാത്തലിക് ചർച്ച് ആർച്ച് ബിഷപ് റവ.ബർനാഡ് തിയഡോൾ വാലറ്റിന്റെ നേതൃത്വത്തിലുള്ള സംഘം ഈ വർഷത്തെ കൺവൻഷനിൽ സംബ ന്ധിക്കുന്നു. ഡോ. ക്ലിയോഫസ് ജെ.ലാ റു(യുഎസ്), പ്രഫ.മാകെ ജെ.മ സാങ്കോ (സൗത്ത് ആഫ്രിക്ക), ഡോ. ഏബ്രഹാം മാർ സെറാ ഫിം, മാർ മാത്യു മൂലക്കാട്ട്, ബിഷപുമാർ ജേക്കബ് മുരിക്കൻ, സി സ്‌റ്റർ ജോവാൻ ചുങ്കപ്പുര എന്നിവർ വിവിധ യോഗങ്ങളിൽ പ്രസംഗിക്കും.
ഫെബ്രുവരി 12 (തിങ്കൾ ) മുതൽ 14 (ബുധൻ) വരെ രാവിലെ 7.30നുള്ള ബൈബിൾ ക്ലാസുകൾക്ക് റവ. ബോബി മാത്യുവും 15 (വ്യാഴം ) മുതൽ മുതൽ 17 (ശനി ) വരെ വികാരി ജനറൽ റവ. ഡോ. ഷാം പി.തോമസും നേതൃത്വം നൽകും. രാവിലെ 7.30 മുതൽ 8.30 വരെ കുട്ടികൾക്കുള്ള യോഗം സിഎസ്എസ്എമ്മിന്റെ നേതൃത്വത്തിൽ കുട്ടിപ്പന്തലിൽ നടക്കും. തിങ്കൾ മുതൽ ദിവസവും രാവിലത്തെ പൊതുയോഗം 9.30ന് ഗാന ശുശ്രൂഷയോടു കൂടി ആരംഭിക്കും. തിങ്കൾ, ചൊവ്വ (12&13)ദിവസങ്ങളിൽ 2.30ന് കുടുംബ വേദി യോഗങ്ങൾക്ക് കൗൺസലർ റവ.ഡോ. കെ.തോമസ് നേതൃത്വം നൽകും. 14ന് (ബുധൻ ) രാവിലെ 9.30ന് നടക്കുന്ന എക്യുമെനി ക്കൽ സമ്മേളനത്തിന് മാർ മാത്യു മൂലക്കാട്ട് മുഖ്യ സന്ദേശം നൽകും. ഉച്ചകഴിഞ്ഞുള്ള ലഹരിവി മോചന യോഗത്തിൽ ബിഷപ് മാർ ജേക്കബ് മുരിക്കൻ മുഖ്യസന്ദേശം നൽകും. വൈകിട്ട് 6ന് സാമുഹിക തിന്മകൾക്കെതിരെയുള്ള യോഗത്തിൽ ഡോ. ഏബ്രഹാം മാർ സെറാഫിം പ്രസംഗിക്കും.
15ന് (വ്യാഴം ) ഉച്ച കഴിഞ്ഞ് 2.30 മുതൽ 4 മണി വരെ സന്നദ്ധ സുവിശേഷക സംഘത്തിന്റെയും, 16 നെ (വെള്ളി) ഉച്ച കഴിഞ്ഞും 2.30 മുതൽ 4 മണി വരെ സേവികാ സംഘത്തിന്റെയും പ്രത്യേക യോഗങ്ങളും 17ന് (ശനി ) 2.30ന് സുവിശേഷ പ്രസംഗ സംഘത്തിന്റെ നേതൃത്വ ത്തിലുള്ള മിഷനറി യോഗവും നടക്കും. സുവിശേഷ പ്രസംഗ സംഘത്തിന്റെ സുവിശേഷ -സംഗീത സംവേദന വിഭാഗമായ മാത്യുസ് മാർ അത്തനാ സിയോസ് ഗോസ്പൽ ടീമിന്റെ കനക ജൂബിലി ഉദ്ഘാടനവും കൺവൻഷനിൽ നടക്കും. ദിവസവും സായാഹ്ന യോഗ ങ്ങൾ വൈകിട്ട് 6ന് ഗാനശുശ്രൂഷ യോടു കൂടി ആരംഭിച്ച് 7.30 ന് സമാപിക്കും. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകിട്ട് 4ന്യുവവേദി യോഗങ്ങളിൽ ഗീവർ ഗീസ് മാർ സ്തേഫാനോസ്, ഡോ.ജിനു സക്കറിയ ഉമ്മൻ, ജേക്കബ് പുന്നൂസ് എന്നിവർ മുഖ്യ പ്രസംഗകരാകും. ബുധൻ മുതൽ ശനി വരെ വൈകിട്ട് 7.30 മുതൽ 9 വരെ ഹി ന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷാ അടിസ്ഥാനത്തിലു ള്ള പ്രത്യേക മിഷൻ ഫീൽഡ് കു ട്ടായ്മകൾ നടക്കും. കൺവൻഷനോടെ അനുബന്ധിച്ചു 18 ഞായറാഴ്‌ച്ച രാവിലെ 7.30 ന് മാരാമൺ, ചിറയിറമ്പ്, കോഴഞ്ചേരി പള്ളികളിൽ വച്ച് കുർബാനയ്ക്ക് ബിഷപ്പുമാർ നേതൃത്വം നൽകും. 2024 ഫെബ്രുവരി 18 തീയതി 2.30 ന് സമാപന സമ്മേളനത്തിൽ ഡോ.തിയ ഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത സമാപന സന്ദേശം നൽകും.
ഡിഎസ്എംസിയുടെ നേതൃത്വത്തിലുള്ള കൺവൻഷൻ ഗായകസംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. ഒരു ലക്ഷം പേർക്കിരിക്കാവുന്ന പന്തൽ ആണ് മണൽപ്പരപ്പിൽ തയാറാക്കിയിരിക്കുന്നത്. മാർത്തോമ്മാ സഭയുടെ മിഷനറി പ്രസ്ഥാനമായ സുവിശേഷ പ്രസംഗ സംഘമാണ് മാരാമൺ കൺവൻഷ നു നേതൃത്വം നൽകുന്നത്. സഭയുടെയും സുവിശേഷ സംഘത്തിന്റെയും പോഷക സംഘടനകളുടെയും നേതൃത്വത്തിലുള്ള വിവിധ സ്റ്റാളുകളും മണൽപ്പുറത്ത് പ്രവർത്തിക്കുന്നു. സംഘത്തിന്റെ മിഷൻ ഫീൽ ഡുകളുടെ പ്രവർത്തനങ്ങളെ വിശദീകരിക്കുന്ന എക്സിബിഷനും ക്രമീകരിട്ടുണ്ട്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.