തിരുവല്ല : പൊയ്കയിൽ ശ്രീകുമാര ഗുരുദേവൻ്റെ 146 മത് ജൻമദിന മഹോൽസവം ഫെബ്രുവരി 14 മുതൽ 20 വരെ പി ആർ ഡി എസ് ആസ്ഥാനമായ ഇരവിപേരൂർ ശ്രീ കുമാർനഗറിൽ നടക്കും. ആദിയർ ജനതയുടെ ദേശീയ ഉത്സവമായാണ് ജന്മദിനം ആഘോഷിക്കുന്നത്. നാളെ രാവിലെ 9ന് കൊടിയേറ്റ് സഭാ പ്രസിഡന്റ് വൈ. സദാശിവൻ നിർവ്വഹിക്കും. തുടർന്ന് അടിമ സ്മാരക സ്തംഭത്തിൽ പുഷ്‌പാർച്ചന. 8 മണിക്ക് എട്ടുകര സമ്മേളനം സഭാ പ്രസിഡന്റ് വൈ. സദാശിവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. 15 ന് 5മണിക്ക് യുവ ജന സംഘം പ്രതിനിധി സമ്മേളനം, സഭാവൈസ് പ്രസിഡന്റ് ഡോ.പി.എൻ . വിജയകുമാർ ഉദ്ഘാടനം ചെയ്യും. 8 മണിക്ക് മത സമ്മേളനം സഭാ പ്രസിഡന്റ് വൈ.സദാശിവൻ സമ്മേളനം ഉദ്ഘാടനം ചെയ്യും.
11 മണിക്ക് വൈക്കം അനിൽ അവതരിപ്പിക്കുന്ന സംഗീത സദസും തുടർന്ന് വിവിധ കലാപരിപാടികളും നടക്കും. 16ന് രാവിലെ 10ന് മാധ്യമ സെമിനാറും എഴുത്തുകാരുടെ സംഗമവും. സെമിനാറിൻ്റെ ഉദ്ഘാടനം പ്രശസ്ത കവിയും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ എസ് ജോസഫ് നിർവ്വഹിക്കും. ആദിയർ ദീപം എഡിറ്റർ രജ്ഞിത് വിഷയവതരണം നടത്തും. മീഡിയ കൺവീനർ ശശി ജനകലയും എഡിറ്റർ സുരേഷ് ഗംഗാധരനും പ്രസിഡിയം നിയന്ത്രിക്കും. വൈകിട്ട് 7.30 അദിയർ ദീപം വജ്രജൂബിലി വാർഷിക സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവ്വഹിക്കും. രാത്രി 10.30 ന് ഗോപിക എം. അവതരിപ്പിക്കുന്ന സംഗീത സദസും തുടർന്ന് കെ.ജി. ഭാസ്ക്കരൻ അവതരിപ്പിക്കുന്ന കഥാ പ്രസംഗവും ഉണ്ടായിരിക്കും.