Sunday, July 6, 2025 12:03 am

പന്തളത്തുനിന്നും കാണാതായ പതിനേഴുകാരിയെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ പോലീസ് കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

പന്തളം : ഡിസംബര്‍ 19 ന് പന്തളത്തുനിന്നും കാണാതായ പതിനേഴുകാരിയെ ഊര്‍ജ്ജിതമായ അന്വേഷണത്തിനൊടുവില്‍ പോലീസ് കണ്ടെത്തി. കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം കാട്ടിനുള്ളില്‍ ഒളിപ്പിച്ചു താമസിപ്പിച്ച യുവാവിനെയും കസ്റ്റഡിയിലെടുത്തു. പഠിക്കാന്‍ പോയവഴിക്കാണ് കുട്ടിയെ ഇയാള്‍ തട്ടിക്കൊണ്ടുപോയത്. കുട്ടിയെ കാണാതായതിന് കേസെടുത്ത പോലീസ് ജില്ലാ പോലീസ് മേധാവി വി ജി വിനോദ് കുമാറിന്റെ നിര്‍ദേശപ്രകാരം ദിവസങ്ങളോളം നൂറിലധികം സിസിടി വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റേഷനുകള്‍ ലോഡ്ജുകള്‍ ഹോം സ്റ്റേകള്‍, സ്ത്രീകള്‍ മാത്രം വാടകയ്ക്ക് താമസിക്കുന്ന സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലും മറ്റും വിശദമായി പരിശോധിച്ച്‌ അന്വേഷണം നടത്തിയിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായവും ലഭ്യമാക്കി.

പ്രത്യേകസംഘത്തെ നിയമിച്ചായിരുന്നു കേസിന്റെ അന്വേഷണം. പെണ്‍കുട്ടിയുടെയും യുവാവിന്റെയും സുഹൃത്തുക്കളുമായി നിരന്തരം പോലീസ് ബന്ധപ്പെട്ട് അന്വേഷണം വ്യാപിപ്പിച്ചു. അടൂര്‍ ഡിവൈ.എസ്.പി ജി. സന്തോഷ്‌കുമാറിന്റെ മേല്‍നോട്ടത്തിലും പോലീസ് ഇന്‍സ്പെക്ടര്‍ ടി.ഡി. പ്രജീഷിന്റെ നേതൃത്വത്തിലും 12 അംഗ പ്രത്യേകസംഘമാണ് ഊര്‍ജിതമായ അന്വേഷണത്തില്‍ ഇരുവരെയും കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മൊഴി പോലീസ് വിശദമായി രേഖപ്പെടുത്തി. കുട്ടിയുമായി അടുപ്പത്തിലായിരുന്ന യുവാവ് വിളിച്ചിറക്കി കൊണ്ടുപോകുകയായിരുന്നു. എറണാകുളത്തേക്ക് പോയ ഇവര്‍ തിരിച്ച്‌ ചെങ്ങന്നൂര്‍ എത്തിയപ്പോള്‍ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് പിന്തുടര്‍ന്നെങ്കിലും വെട്ടിച്ചു കടന്നുകളഞ്ഞു. തുടർന്ന് പെണ്‍കുട്ടിയെ ഇയാള്‍ കാട്ടില്‍ ഒളിപ്പിച്ചു. രാത്രികളില്‍ അവിടെ തങ്ങുകയും പകല്‍ നേരം ഇയാള്‍ പുറത്തിറങ്ങി ഒരു സുഹൃത്തിന്റെ സഹായത്തോടെ ഭക്ഷണം ശേഖരിച്ച്‌ കുട്ടിക്കും കൊടുത്ത് കഴിഞ്ഞുകൂടുകയായിരുന്നു. വിവരം മനസ്സിലാക്കിയ അന്വേഷണസംഘം രഹസ്യമായി നടത്തിയ നീക്കത്തില്‍ കാട്ടിനുള്ളില്‍ നിന്നും ഇരുവരെയും കണ്ടെത്തുകയായിരുന്നു

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...