റാന്നി: എസ്.എൻ.ഡി. പി യോഗം റാന്നി യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിലും ഗുരുധർമ്മ പ്രചരണസഭയുടെയും ഇതര ശ്രീനാരായണ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെ കഴിഞ്ഞ ബുധൻ 7 ന് ആരംഭിച്ച് 5 ദിവസങ്ങൾ വിവിധ പരിപാടികളോടെ പമ്പാ മണപ്പുറത്ത് നടന്ന വന്ന 29 -ാ മത് മാടമൺ ശ്രീനാരായണ കൺവൻഷൻ സമാപിച്ചു. രാവിലെ 10.30 ന് നടന്ന യോഗത്തിൽ ഗുരുവും ആശാനും എന്ന വിഷയത്തിൽ എസ്.എൻ.ഡി. പി യോഗം കൗൺസിലർ പി. റ്റി മന്മഥൻ പഠനക്ലാസ് നയിച്ചു. ഉച്ചക്ക് 1.30 ന് കൃഷ്‌ണ കുമാർ & പ്രശാന്ത് എന്നിവരും സംഘവും അവതരിപ്പിച്ച കുങ്ഫു യോഗ ഡെമോൻസ്ട്രേഷനും. പേഴുംപാറ ഡി. പി.എം യൂ. പി സ്കൂൾ വിദ്യാർഥികൾ നടത്തിയ കലാപരിപാടികളും വേദിയെ സമ്പുഷ്ടമാക്കി. ഉച്ചക്ക് ശേഷം 4 ടെ നടന്ന സമാപന സമ്മേളത്തിൽ. സ്വാഗതസംഘം ചെയർമാൻ കെ വസന്തകുമാർ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും റാന്നി യൂണിയൻ അഡ്മിനിസ്ട്രേറ്ററുമായ അഡ്വ. മണ്ണടി മോഹനൻ സ്വാഗതം പറഞ്ഞു.
എസ്.എൻ.ഡി. പി യോഗം ദേവസ്വം സെക്രട്ടറി സന്തോഷ് അരയകണ്ടി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം മനോജ് കുമാർ, ചേർത്തല യൂണിയൻ ഡയറക്ടർ ബോർഡ് അംഗം ബൈജു അറുകുഴി, വനിതാ സംഘം റാന്നി യൂണിയൻ ചെയർപേഴ്സൻ ഇന്ദിര മോഹൻദാസ്,എസ്.എൻ.ഡി. പി യോഗം കൗണ്സിലർ എബിൻ അമ്പാടി, സ്വാഗതസംഘം കൺവീനർ പി എം സന്തോഷ് കുമാർ, മുൻ വനിതാ കമ്മീഷൻ അംഗം ഡോ. ഷാഹിദ കമാൽ എന്നിവർ ആശംസകൾ പറഞ്ഞു. ഗാന്ധിഭവൻ ഇന്റർ നാഷണൽ ട്രസ്റ്റ് സെക്രട്ടറിയും മാനേജിങ് ഡയറക്ടറുമായ പുനലൂർ സോമരാജനെ യോഗത്തിൽ ആദരിച്ചു. അജയ് ഹാച്ചറി മാനേജിംഗ് ഡയറക്ടർ പി.വി ജയൻ അനുമോതനവും, ചികിത്സാ ധനസഹായ വിതരണവും, അവാർഡ് ദാനവും,എസ്.എൻ.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ് വിജയൻ സ്കോളർഷിപ് വിതരണവും നടത്തിയപ്പോൾ കൺവൻഷന് സ്വാഗതസംഘം വൈസ് ചെയർമാർ പ്രമോദ് വാഴാംകുഴി യോഗത്തിനു നന്ദി രേഖപ്പെടുത്തി.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും – വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം
—
ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ ആപ്പ് ലോഞ്ച് ചെയ്തു. ആരവങ്ങളില്ലാതെ തികച്ചും ലളിതമായി നടന്ന ഓണ്‍ലൈന്‍ ചടങ്ങില്‍ Eastindia Broadcasting Private Limited ന്റെ ഡയറക്ടര്‍മാരും ഓഹരി ഉടമകളും പങ്കെടുത്തു. കമ്പിനിയുടെ മറ്റൊരു ചാനലായ “ന്യൂസ് കേരളാ 24” (www.newskerala24.com) ആധുനിക സാങ്കേതികവിദ്യകളുമായി കൈകോര്‍ത്തുകൊണ്ട് മുമ്പോട്ട് നീങ്ങുകയാണ്. Android App വേര്‍ഷനാണ് ഇപ്പോള്‍ റിലീസ് ചെയ്തത്. ഇതിന്റെ IOS പതിപ്പ് താമസിയാതെ പുറത്തിറങ്ങും. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
—
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. കഴിഞ്ഞ ആറുമാസമായി ഇത് പരീക്ഷണ ഘട്ടത്തിലായിരുന്നു. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്.