പത്തനംതിട്ട : 30-ാമത് മാടമൺ ശ്രീനാരായണ കൺവെൻഷൻ നാളെ മുതൽ 9വരെ പമ്പാ മണൽപ്പുറത്ത് നടക്കും. നാളെ വിഗ്രഹ, ദീപശിഖ, പതാക, കൊടിക്കയർ, കൊടിമരം ഘോഷയാത്രകൾ വിവിധ ശാഖകളിൽ നിന്ന് കൺവെൻഷൻ നഗറിലെത്തും. ഉച്ചയ്ക്ക് 2.30ന് വിഗ്രഹ പ്രതിഷ്ഠയ്ക്ക് ശേഷം റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്ററും കൺവെൻഷൻ സ്വാഗതസംഘം ജനറൽ കൺവീനറുമായ അഡ്വ.മണ്ണടി മോഹനൻ പതാക ഉയർത്തും. 3ന് ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മുൻ പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ പ്രമോദ് വാഴാംകുഴി അദ്ധ്യക്ഷത വഹിക്കും. ശിവഗിരിമഠം ഗുരു ധർമ്മ പ്രചരണസഭ സെക്രട്ടറി അസംഗാനന്ദഗിരി സ്വാമി അനുഗ്രഹ പ്രഭാഷണം നടത്തും. തിരുവല്ല യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ കൺവെൻഷൻ സന്ദേശം നൽകും. ആന്റോ ആന്റണി എം.പി, കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബു എന്നിവർ മുഖ്യ പ്രഭാഷണം നടത്തും. യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. വിജയൻ കൺവെൻഷൻ സമാരംഭകരെ ആദരിക്കും. 6ന് രാവിലെ 10.30 ബിബിൻ ഷാൻ. കെ. എസ്, ഉച്ചയ്ക്ക് 2 ന് പ്രൊഫ. മാലൂർ മുരളീധരൻ എന്നിവർ പഠനക്ലാസ് നയിക്കും. 7 ന് രാവിലെ 10.30 ന് ആശാ പ്രദീപ് ക്ലാസ് നയിക്കും.
8 ന് രാവിലെ 10 ന് നടക്കുന്ന വനിതാ സമ്മേളനം അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്യും. 10 .30 ന് വനിതാ സംഘം കേന്ദ്ര സമിതി വൈസ് പ്രസിഡന്റും യോഗം കൗൺസിലറുമായ ഷീബ ടീച്ചറും ഉച്ചയ്ക്ക് 2 ന് പ്രീതി ലാലും പഠന ക്ലാസ് നയിക്കും. 9ന് രാവിലെ 10.30ന് ബിജു പുളിക്കലേടത്ത് പഠന ക്ലാസ് നയിക്കും. ഉച്ചയ്ക്ക് 1.30ന് അമൃത നൃത്തവിദ്യാലയം, മോതിരവയൽ കനകാംഗി നൃത്തസംഘം എന്നിവർ ചേർന്ന് നൃത്താവിഷ്‌കാരം നടത്തും. 2.30ന് കൺവെൻഷൻ സമാപന സമ്മേളനം എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ഉദ്ഘാടനം ചെയ്യും. യോഗം കൗൺസിലർ എബിൻ അമ്പാടി അദ്ധ്യക്ഷത വഹിക്കും. റാന്നി യൂണിയൻ അഡ്മിനിസ്‌ട്രേറ്റർ അഡ്വ.മണ്ണടി മോഹനൻ സ്വാഗതം പറയും. ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ മുഖ്യാതിഥിയാവും. യോഗം കൗൺസിലർ സന്ദീപ് പച്ചയിൽ സംഘടനാ സന്ദേശം നൽകും. അഡ്വ.പ്രമോദ് നാരായൺ എം.എൽ.എ കൺവെൻഷൻ സന്ദേശം നൽകും. അഡ്വ.കെ.യു ജനീഷ് കുമാർ എം.എൽ.എ, മുൻ എം.എൽ.എ രാജു ഏബ്രഹാം എന്നിവർ പ്രഭാഷണം നടത്തും. അടൂർ യൂണിയൻ ചെയർമാൻ അഡ്വ.എം മനോജ് കുമാർ, ഡോ.പി.വി ജയൻ, എഴുമറ്റൂർ രവീന്ദ്രൻ, ഡോ.എ.വി ആനന്ദരാജ്, സി.ജി വിജയകുമാർ, പ്രമോദ് വാഴാംകുഴി എന്നിവർ സംസാരിക്കും.