കലഞ്ഞൂർ: പതിനഞ്ചുകാരിയെ തുടർച്ചയായി പിന്തുടർന്ന് ശല്യപ്പെടുത്തുകയും, ബൈക്കിൽ കയറ്റിക്കൊണ്ടുപോയി നഗ്നഫോട്ടോകൾ മെബൈൽ ഫോൺ വഴി അയച്ച് വാങ്ങിയശേഷം ലൈംഗിക അതിക്രമം കാട്ടുകയും ചെയ്ത പ്രതിക്ക് 9 വർഷം കഠിനതടവും 75,000 രൂപ പിഴയും. തണ്ണിത്തോട് മണ്ണിറ വടക്കേക്കര ചരിവുകാലായിൽ വീട്ടിൽ സി എ അനീഷി(23)നെയാണ് പത്തനംതിട്ട അതിവേഗസ്പെഷ്യൽ കോടതി ജഡ്ജി ഡോണി തോമസ് വർഗീസ് ശിക്ഷിച്ചത്. കൂടൽ പോലീസ് 2023 ൽ രജിസ്റ്റർ ചെയ്ത് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ച കേസിലാണ് വിധി.
2022 ഡിസംബർ 10 മുതൽ പിന്തുടർന്ന് ശല്യപ്പെടുത്തുകയും, 2023 ഓഗസ്റ്റ് 4 ന് വൈകിട്ട് 4.45 ന് കലഞ്ഞൂർ അമ്പലത്തിന് കിഴക്ക് വശത്തുള്ള ആൽത്തറപടിയുടെ അരികിൽ വെച്ച് കുട്ടിയുടെ ശരീരത്തിൽ കടന്നുപിടിച്ച് ലൈംഗിക അതിക്രമം കാട്ടുകയും, 2023 ഫെബ്രുവരി 21 നും പിന്നീട് പലതവണയും ബൈക്കിൽ കയറ്റിക്കൊണ്ടുപോകുകയും, നിർബന്ധിച്ച് നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിലൂടെ അയച്ചുവാങ്ങുകയും ചെയ്യുകയായിരുന്നു.