Tuesday, July 2, 2024 4:34 pm

മദ്യലഹരിയിൽ പ്രതിയുടെ വെളിപ്പെടുത്തൽ ഊമക്കത്തായി പോലീസിലെത്തി ; 15 വര്‍ഷം മുൻപത്തെ കൊലപാതകം ചുരുളഴിഞ്ഞത് ഇങ്ങനെ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: മാന്നാറിൽ 15 വര്‍ഷം മുൻപ് കാണാതായ കലയെന്ന യുവതിയെ കൊലപ്പെടുത്തിയതെന്ന വിവരം വെളിപ്പെടുത്തിയത് പ്രതികളിൽ ഒരാൾ. സുഹൃത്തുക്കൾക്കൊപ്പം മദ്യപിച്ചപ്പോഴാണ് പ്രതി സംഭവം വെളിപ്പെടുത്തിയത്. കേട്ടുനിന്നവരിൽ ഒരാൾ വിവരം പോലീസിന് ഊമക്കത്തിലൂടെ അറിയിച്ചു. പിന്നാലെയാണ് അമ്പലപ്പുഴ പോലീസ് കേസിൽ അന്വേഷണം ആരംഭിച്ചത്. സുരേഷ്, ജിനു, പ്രമോദ്, സന്തോഷ്‌ എന്നിവരാണ് കേസിൽ പോലീസ് കസ്റ്റഡിയിലുള്ളത്. ഇവരെല്ലാം കലയുടെ ഭര്‍ത്താവായിരുന്ന അനിലിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമാണ്. സംഭവം കൊലപാതകമാണെന്ന് പോലീസിന് കുറേ നാളായി സംശയമുണ്ടായിരുന്നു. ഭാര്യയെ മണ്ണണ്ണ ഒഴിച്ച് ഉപദ്രവിക്കാൻ ശ്രമിച്ചതിന് അമ്പലപ്പുഴ പോലീസ് പ്രമോദിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ നൽകിയ വിവരങ്ങളായിരുന്നു സംശയത്തിന് കാരണം. പിന്നാലെയാണ് ഊമക്കത്ത് പോലീസിന് ലഭിച്ചത്. ഇതോടെ ആഴ്ചകളോളം പ്രതികളെന്ന് സംശയിക്കുന്നവരെ പോലീസ് നിരീക്ഷിച്ചു. പിന്നീട് കസ്റ്റഡിയിലെടുത്തു. പ്രമോദിൻ്റെയും സുഹൃത്തുക്കളുടെയും ഫോൺ വിളികളും സന്ദേശങ്ങളുമടക്കം പോലീസ് നിരീക്ഷിച്ചിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം.

ഇസ്രയേലിൽ ജോലി ചെയ്യുന്ന അനിലിൻ്റെ ആദ്യ ഭാര്യയായിരുന്നു കല. ഇരുവരും ഇരു ജാതിക്കാരായിരുന്നു. വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നായിരുന്നു വിവാഹം. പിന്നീട് കലയെ കാണാതായപ്പോൾ, അവര്‍ മക്കളെയും തന്നെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയെന്നാണ് ഭര്‍ത്താവ് അനിൽ പറഞ്ഞത്. അത് നാട്ടുകാരും ബന്ധുക്കളും വിശ്വസിച്ചു. പോലീസും സംഭവത്തിൽ കാര്യമായ അന്വേഷണം നടത്തിയില്ല. പിന്നീട് അനിലിൻ്റെ മാന്നാറിലെ വീട് പുതുക്കി പണിതു. ഇതിനിടെ അനിൽ ഇസ്രയേലിൽ എത്തി. വീണ്ടും വിവാഹം കഴിച്ചു. ഈയടുത്താണ് സംഭവത്തിൽ നിര്‍ണായക വഴിത്തിരിവുണ്ടായത്. രണ്ട് മാസം മുൻപ് ഊമക്കത്ത് ലഭിച്ച പോലീസ് നിരീക്ഷണത്തിന് ശേഷം ഇതിൽ പങ്കാളികളെന്ന് സംശയിക്കുന്നവരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തു. പിന്നാലെയാണ് ഇന്ന് മാന്നാറിലെ വീട്ടിലെത്തി പരിശോധന നടത്തുന്നത്. കലയുടെ ഭര്‍ത്താവ് അനിലിനെ നാട്ടിലെത്തിക്കാനും പോലീസ് ശ്രമം തുടങ്ങി. അഴുകിയ മൃതദേഹം കണ്ടെത്തുകയാണ് പോലീസിന് മുന്നിലെ വെല്ലുവിളി. മാന്നാറിലെ വീട്ടിലെ സെപ്റ്റിക് ടാങ്ക് തുറന്ന് പരിശോധന പുരോഗമിക്കുകയാണ്. ഇലന്തൂര്‍ നരബലിയിലടക്കം മൃതദേഹങ്ങൾ കുഴിച്ചെടുത്ത സോമനാണ് മാന്നാറിലും പോലീസിനെ സഹായിക്കുന്നത്.

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ചോദ്യങ്ങൾ മാറിയതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ മാറ്റി

0
കണ്ണൂർ: ചോദ്യങ്ങൾ മാറിയതിനെ തുടർന്ന് കണ്ണൂർ സർവകലാശാലയിൽ ഇന്ന് നടക്കാനിരുന്ന പരീക്ഷ...

തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അറ്റകുറ്റപണികള്‍ക്ക് ഒന്നര കോടി രൂപ അനുവദിച്ചു

0
പത്തനംതിട്ട : അടൂര്‍- തുമ്പമണ്‍- കോഴഞ്ചേരി റോഡിന്റെ അടിയന്തിര അറ്റകുറ്റപ്പണികള്‍ക്കായി ഒന്നര...

കോന്നി ഇക്കോടൂറിസം കേന്ദ്രത്തിൽ ഓൺലൈൻ പണമടക്കുന്ന രീതി നിർത്തലാക്കണം : ഇക്കോടൂറിസം വർക്കേഴ്സ് അസോസിയേഷൻ...

0
കോന്നി : കോന്നി ഇക്കോടൂറിസം കേന്ദ്രത്തിൽ നടപ്പാക്കിയ ഓൺലൈൻ രീതിയിൽ മാത്രം...

ഇളകൊള്ളൂർ ഉപതെരഞ്ഞെടുപ്പ് ; കോൺഗ്രസ്‌ ഒരുക്കങ്ങൾ തുടങ്ങി

0
കോന്നി : ബ്ലോക്ക് പഞ്ചായത്ത് ഇളക്കൊള്ളൂർ ഡിവിഷൻ ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ തയ്യാറെടുപ്പുകൾ...