എടത്വ : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി ആലപ്പുഴ ജില്ലാ സമ്മേളനം 25 , 26 തീയതികളിൽ നടക്കും. സമ്മേളനത്തിന് മുന്നോടിയായി ഉള്ള കൊടിമരഘോഷയാത്ര നാളെ (23ന്) തകഴി വില്ലേജ് മാൾ ജംഗ്ഷനിൽ നിന്ന് ഒ.അഷറഫ് നഗറിലേക്ക് (ചക്കുളത്ത്കാവ് ആഡിറ്റോറിയം) നടക്കും. വൈകിട്ട് 4ന് കൊടിമരം ജില്ലാ സ്വാഗത സംഘം ചെയർമാൻ കെ.എസ്. അനിൽകുമാറിൽ നിന്ന് ജില്ലാ സെക്രട്ടറി ടി.വി. ബൈജു ഏറ്റ് വാങ്ങും.
25ന് വൈകിട്ട് 4ന് എടത്വ കോളേജ് ജംഗ്ഷനിൽ നിന്നും ആരംഭിക്കുന്ന പ്രകടനത്തിന് ശേഷം 5ന് നമ്പലശ്ശേരി ഷാഹുൽ ഹമീദ് നഗറിൽ (എടത്വ മാർക്കറ്റ്) ചേരുന്ന പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ കെ.എസ്. അനിൽകുമാർ അധ്യക്ഷത വഹിക്കും. ജില്ലാ രക്ഷാധികാരി ആർ. നാസർ മുഖ്യ പ്രഭാഷണം നടത്തും. പ്രമുഖ വ്യാപാരികളെ സംസ്ഥാന വൈസ് പ്രസിഡൻ്റ് മാരായ സി.കെ ജലീൽ, വി.പാപ്പച്ചൻ എന്നിവർ ആദരിക്കും.
26ന് രാവിലെ 9.30ന് ഒ.അഷറഫ് നഗറിൽ (ചക്കുളത്ത്കാവ് ആഡിറ്റോറിയം) പ്രതിനിധി സമ്മേളനം ആരംഭിക്കും. സമിതി ജില്ലാ പ്രസിഡൻ്റ് പി.സി.മോനിച്ചൻ അധ്യക്ഷത വഹിക്കും. കെ. അൻസിലൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻ്റ് വി.കെ.സി മമ്മദ്കോയ മുഖ്യ പ്രഭാഷണം നടത്തും. വ്യാപാരി വ്യവസായികൾക്ക് മരണാനന്തര സഹായമായി ഉള്ള ‘ആശ്വാസ് പദ്ധതി ‘ അഡ്വ. എ.എം ആരിഫ് എം.പി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗത സംഘം ചെയർമാൻ കെ.എസ്. അനിൽകുമാർ, കൺവീനർ എം.എം ഷരീഫ്, മീഡിയ കൺവീനർ ഡോ.ജോൺസൺ വി. ഇടിക്കുള എന്നിവർ അറിയിച്ചു.
സംസ്ഥാന ജോയിൻ്റ് സെക്രട്ടറിമാരായ സി.കെ.വിജയൻ, സീനത്ത് ഇസ്മയേൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ അബ്ദുൾ വാഹിദ്, റോഷൻ ജേക്കബ്, ആർ രാധാകൃഷ്ണർ ,ട്രഷറാർ ഐ. ഹസ്സൻകുഞ്ഞ് എന്നിവർ പ്രസംഗിക്കും. ജില്ലാ സെക്രട്ടറി ടി.വി. ബൈജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. പുതിയ ജില്ലാ കമ്മറ്റി തെരെഞ്ഞെടുപ്പ് നടക്കും. ജില്ലാ സമ്മേളന സ്വാഗത സംഘ ഓഫിസിൽ നടന്ന ആലോചനയോഗം തകഴി ഏരിയ പ്രസിഡൻ്റ് കെ.ആർ ഗോപകുമാർ ഉദ്ഘാടനം ചെയ്തു. സ്വാഗത സംഘം കൺവീനർ എം.എം ഷെരീഫ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫിലിപ്പ് ചെറിയാൻ , ഒ.വി.ആൻ്റണി, കെ.എം മാത്യൂ , ഡോ.ജോൺസൺ വി. ഇടിക്കുള, എൻ.വിജയൻ, സി.രാജു, ജിജി സേവ്യർ, സനൽ എന്നിവർ പ്രസംഗിച്ചു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.