തൃശൂർ : കടങ്ങോട് പഞ്ചായത്ത് മത്സ്യവിതരണ അനുബന്ധ തൊഴിലാളി യൂണിയൻ സിഐടിയു വയനാടിനു വേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സമാഹരിച്ച് ഒരു ലക്ഷത്തി അറുപതിനായിരത്തി എഴുനൂറ് രൂപ കുന്നംകുളം എം.എൽ.എ ഏ.സി മൊയ്തീന് കൈമാറി. കേന്ദ്ര ഗവൺമെന്റ് കേരളത്തോടുള്ള അവഗണന നേരിടുന്ന ഈ ഘട്ടത്തിൽ ഹൈക്കോടതി പോലും കേന്ദ്രത്തോട് വയനാട് ദുരിതാശ്വാസ സഹായത്തിന്റെ നിലപാട് വ്യക്തമാക്കണം എന്ന് പറയുന്ന ഈ സാഹചര്യത്തിൽ മത്സ്യത്തൊഴിലാളികൾ തങ്ങളുടെ നിത്യ ചിലവുകൾ പോലും മാറ്റി വെച്ച് സംഹരിച്ച ഈ തുകയുടെ മാറ്റ് കൂടുന്നു എന്ന് ഏ.സി മൊയ്തീൻ കേരള സർക്കാരിനു വേണ്ടി നന്ദി പ്രസംഗത്തിൽ വ്യതമാക്കി.
കടങ്ങോട് പഞ്ചായത്ത് സി.ഐ.ടി.യു കോഡിനേഷൻ കമ്മിറ്റി ചെയർമാൻ ഫ്രാൻസിസ് കൊള്ളന്നൂർ അധ്യക്ഷത വഹിച്ച യോഗത്തിൽ മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ തൃശ്ശൂർ ജില്ലാ സെക്രട്ടറി കെ.എം അലി, മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ തൃശ്ശൂർ ജില്ലാ ട്രഷറർ കെ.എ അസീസ്, മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ കുന്നംകുളം ഏരിയ സെക്രട്ടറി എം.കെ ലക്ഷ്മണൻ, സി.ഐ.ടി.യു വടക്കാഞ്ചേരി ഏരിയ കമ്മിറ്റി അംഗം പി.എസ് പ്രസാദ്, കടങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മീന സാജൻ, തൃശ്ശൂർ ജില്ലാ പഞ്ചായത്ത് അംഗം ജലീൽ ആദൂർ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ മണി തുടങ്ങിയവർ സംസാരിച്ചു. മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് ഷക്കീർ വെള്ളത്തേരി സ്വാഗതവും മത്സ്യ വിതരണ അനുബന്ധ തൊഴിലാളി യൂണിയൻ കടങ്ങോട് പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി ശ്രീനിഷ് നന്ദിയും പറഞ്ഞു.