പത്തനംതിട്ട : നെൽകർഷകരുടെ നെല്ല് സംഭരിച്ച ശേഷം മാസങ്ങളായി തുക നൽകാതെയിരിക്കുന്ന സംസ്ഥാന സർക്കാരിന്റെ നടപടി നെൽ കർഷകർക്ക് നേരെയുള്ള വെല്ലുവിളിയാണെന്നും കർഷകരിൽ നിന്നും സംഭരിച്ച നെല്ലിന്റെ വില അടിയന്തിരമായി അവർക്ക് നൽകണമെന്നും കേരളാ കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു. അപ്പർ കുട്ടനാട്ടിലെ കൃഷിക്കാർ നെല്ല് സംഭരിച്ച ശേഷം പണത്തിനായി കാത്തിരിക്കുകയാണ്.
ബാങ്ക് ജപ്തിയും കടബാദ്ധ്യതയും കാരണം കർഷകർ ആത്മഹത്യയുടെ വക്കിലാണ്. നെൽകൃഷിയെ പ്രോത്സാഹിപ്പിക്കുമെന്ന് ഒരു വശത്ത് പറയുന്ന സർക്കാർ കടമെടുത്ത് കൃഷി ചെയ്യുന്ന കർഷകർക്ക് കനത്ത പ്രഹരമാണ് ഏൽപ്പിച്ചിരിക്കുന്നത്. കൃഷി ചെയ്ത് വിളവെടുത്ത നെല്ല് സർക്കാർ സംഭരിച്ച ശേഷം മാസങ്ങളായി തുക നൽകാതെയിരിക്കുന്നത് കൃഷിയെ പ്രോത്സാഹിപ്പിക്കുകയല്ല മറിച്ച് കർഷകന്റെ മനസിനെ മുറിവേൽപ്പിക്കുകയാണ്. സമസ്ത മേഖലകളിലും വാഗ്ദാന ലംഘനം നടത്തുന്ന ഇടതു സർക്കാർ കർഷകരോട് കാണിക്കുന്ന ഈ നടപടി കടുത്ത അനീതിയാണെന്നും അടിയന്തരമായി സർക്കാർ പണം നൽകണമെന്നും അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു.
ബാങ്കുകളിൽ നിന്നും സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്താണ് കർഷകർ കൃഷി ഇറക്കിയത്. കൃഷി വിളവെടുത്തതിന് ശേഷം പണം നൽകാതെയിരിക്കുന്നത് മൂലം കർഷകർ ബാങ്കുകളുടെയും ധനകാര്യ സ്ഥാപനങ്ങളുടേയും ജപ്തി ഭീഷണി നേരിടുകയാണ്. അടുത്ത കൃഷിക്ക് പണമിറക്കാനില്ലാതെ കർഷകർ ബുദ്ധിമുട്ടുന്ന അവസ്ഥയായതിനാൽ അടുത്ത വിളവെടുപ്പിന് കേരളത്തിൽ നെൽകൃഷി തന്നെ ഇല്ലാതാകുന്ന അവസ്ഥയാണ്. മുഖ്യമന്ത്രിയും കൃഷി മന്ത്രിയും ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ഉടൻ പണം നൽകാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് അഡ്വ. വർഗീസ് മാമ്മൻ ആവശ്യപ്പെട്ടു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033