Friday, April 25, 2025 5:59 am

സംവരണ വിരുദ്ധ പാഠഭാഗം തിരുത്തും എന്ന പ്രഖ്യാപനം അടിയന്തിരമായി നടപ്പിലാക്കണം ; പട്ടികജാതി/പട്ടിക വർഗ്ഗ സംയുക്ത സമിതി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : സാമുദായിക സംവരണം വർഗ്ഗീയ വിപത്താണെന്നും പകരം സാമ്പത്തിക സംവരണം ഏർപ്പെടുത്തണമെന്നുമുള്ള “പ്ലസ് വൺ ഹ്യുമാനിറ്റീസ് പാഠപുസ്തകത്തിലെ നിയമവിരുദ്ധ പരാമർശങ്ങൾ തിരുത്തുമെന്നുള്ള സർക്കാർ പ്രഖ്യാപനം അടിയന്തിരമായി നടപ്പിലാക്കണമെന്ന് പട്ടികജാതി-പട്ടിക വർഗ്ഗ സംയുക്ത സമിതി കേന്ദ്ര നിർവ്വാഹക സമിതി യോഗം സർക്കാരിനോട്
ആവശ്യപ്പെട്ടു. സാമുദായിക സംവരണത്തിനെതിരേ കുട്ടികളിൽ “വിഷം” കുത്തിവയ്ക്കുന്ന നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ പരമാർശങ്ങൾ
2016-ൽ തയ്യാറാക്കിയ “സോഷ്യൽ വർക്ക് ” പാഠപുസ്തകത്തിലൂടെ കഴിഞ്ഞ 8 വർഷമായി പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്ന വസ്തുത ഞെട്ടലുളവാക്കുന്നതാണ്. ഇതിൻ്റെ പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുന്നതിനുള്ള നടപടിയും സർക്കാർ ഭാഗത്തുനിന്നുമുണ്ടാകണമെന്ന് യോഗം ആവശ്യപ്പെട്ടു.

ജാതി സെൻസസ് നടത്തുക, എയ്ഡഡ് വിദ്യാഭ്യാസ മേഖലയിൽ സംവരണം നടപ്പിലാക്കുന്നതിനുള്ള കാലവിളംബം അവസാനിപ്പിക്കുക, സ്വകാര്യ മേഖലയിൽ സംവരണം നടപ്പിലാക്കുക, എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ടുള്ള അവകാശ പ്രഖ്യാപന കൺവൻഷൻ, മാർച്ച് 22-ന് തിരുവനന്തപുരം അയ്യൻകാളി ഹാളിൽ വച്ച് നടത്തുന്നതിനും യോഗം തീരുമാനിച്ചു. സംയുക്ത സമിതി പ്രസിഡൻ്റ് ഡോ. സി.കെ. സുരേന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഐ.ബാബു കുന്നത്തൂർ , പി.എം വിനോദ്, (ജനറൽ സെക്രട്ടറി -കെ. പി. എം. എസ്), പി.കറുപ്പയ്യ ( സംസ്ഥാന പ്രസിഡൻ്റ്, കേരളാ സാംബവർ സൊസൈറ്റി)പി. വേണുഗോപാൽ ( സംസ്ഥാന പ്രസിഡൻ്റ്, കേരള സിദ്ധനർ സർവ്വീസ് സൊസൈറ്റി),പി എൻ .സുകുമാരൻ (സംസ്ഥാന പ്രസിഡൻ്റ്, അഖില കേരള പാണർ സമാജം) എം. മഹേശൻ (ഭാരതീയവേലൻ സൊസൈറ്റി) എൻ. രാഘവൻ ( ട്രഷറർ, സംയുക്ത സമിതി)എന്നിവർ പ്രസംഗിച്ചു. ഓർഗനൈസിംഗ് സെക്രട്ടറി സുനിൽ വലഞ്ചുഴി സ്വാഗതവും സംസ്ഥാന സെക്രട്ടറി ജി. സോമരാജൻ നന്ദിയും പറഞ്ഞു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് അയച്ച അഞ്ചുപേർ ചോദ്യം ചെയ്യലിന് ഹാജരാകണം

0
ആലപ്പുഴ : ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ എക്സൈസ് നോട്ടീസ് അയച്ച...

ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച്‌ പണം കവർന്ന സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ

0
തിരുവനന്തപുരം : വെട്ടൂർ കുമാരുവിളാകം ഭഗവതിക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തിപ്പൊളിച്ച്‌ പണം കവർന്ന...

മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി

0
കണ്ണൂര്‍ : മലബാറിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെഎസ്ഇബി അറിയിപ്പ്. ഇന്നും...

കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ മോചിപ്പിക്കാനുള്ള ചർച്ചകൾ തുടരുന്നു

0
ദില്ലി :  പാകിസ്ഥാൻ പഞ്ചാബ് അതിർത്തിയിൽ നിന്ന് കസ്റ്റഡിയിലെടുത്ത ബിഎസ്എഫ് ജവാനെ...