തിക്കോടി : പതിനായിരക്കണക്കിന് കുടുംബങ്ങളെ കുടിയിറക്കുന്ന അതിവേഗ റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് തിക്കോടി പഞ്ചായത്ത് കെ റെയിൽ വിരുദ്ധ ജനകീയ കമ്മിറ്റിയുടെ നേതൃത്വത്തിൽ തിക്കോടി പഞ്ചായത്ത് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി.
ധർണ്ണ സമര സമിതി ജില്ല ചെയർമാൻ ടി.ടി. ഇസ്മയിൽ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി ആഘാത പഠനം പോലും നടത്താതെ നടപ്പിൽ വരുത്താൻ ഉദ്ദേശിക്കുന്ന കെ റെയിൽ പദ്ധതി കേരളത്തിന് അനുയോജ്യമല്ലെന്നും ഇത് വലിയ സാമൂഹികാഘാതം സൃഷ്ടിക്കു മെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
പതിനായിര ക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുന്ന പദ്ധതി ഉപേക്ഷിക്കാൻ സർക്കാർ തയ്യാറകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കേരള മദ്യനിരോധന സമിതി സംസ്ഥാന അധ്യക്ഷൻ ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുഖ്യ പ്രഭാഷണം നടത്തി.
തിക്കോടി പഞ്ചായത്ത് സമര സമിതി ചെയർമാൻ സന്തോഷ് തിക്കോടി അധ്യക്ഷം വഹിച്ചു. രാജീവൻ കൊടലുർ, കെ.പി. ഷക്കീല, വി.കെ. അബ്ദുൾ മജീദ്, ടി.വി. നജീബ്, വി.കെ പ്രേമൻ എന്നിവർ സംസാരിച്ചു.ഹാഷിം മാസ്റ്റർ, അനഘ രാഘവൻ, ടി.വി. സജീവൻ, ശ്രീധരൻ ചെമ്പുംഞ്ചില ഹരീഷ് പി.കെ, എൻ കെ സത്യൻ എന്നിവർ നേതൃത്വം നൽകി.