Sunday, July 6, 2025 12:17 am

കാശി ക്ഷേത്രത്തിന് സമീപത്തെ അനധികൃത മാംസ , മദ്യ വിൽപനശാലകൾ പൂട്ടി സീൽ ചെയ്‌ത്‌ അധികൃതർ

For full experience, Download our mobile application:
Get it on Google Play

കാശി : കാശി ക്ഷേത്രത്തിന് സമീപമുള്ള 26 അനധികൃത കടകൾ അടച്ചുപൂട്ടിച്ച് അധികൃതർ. കാശി വിശ്വനാഥ ക്ഷേത്രപരിസരത്ത് നിന്ന് രണ്ട് കിലോമീറ്റർ ചുറ്റളവിലുള്ള മാംസ, മദ്യ വിൽപനശാലകളാണ് മുനിസിപ്പൽ കോർപ്പറേഷൻ സംഘവും പോലീസും ചേർന്ന് പൂട്ടി സീൽ ചെയ്തത്. വെള്ളിയാഴ്ചയാണ് ഈ തീരുമാനം നടപ്പാക്കിയത്. കടയുടമകളോട് വീണ്ടും കടകൾ തുറക്കരുതെന്നും നഗരസഭ നിർദേശിച്ചിട്ടുണ്ട്. ആരെങ്കിലും ചട്ടം ലംഘിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ അധികൃതർ അറിയിച്ചു. വിശ്വനാഥ ക്ഷേത്രത്തിൽ ദർശനത്തിനായി ദിവസവും ആയിരക്കണക്കിന് ഭക്തരാണ് എത്തുന്നത്. കൂടാതെ, ധാരാളം വിദേശ വിനോദ സഞ്ചാരികളും ഇവിടെയെത്തുന്നു.

ഇത്തരമൊരു സാഹചര്യത്തിൽ അനധികൃത കച്ചവട സ്ഥാപനങ്ങൾ പൂട്ടിക്കാൻ ജില്ലാ ഭരണകൂടം അടുത്തിടെ തീരുമാനിച്ചിരുന്നു. നായി സഡക്, ബെനിയ, ഷെയ്ഖ്‌സലിം ഫടക്, സരായ് ഗോവർദ്ധൻ തുടങ്ങിയ പ്രദേശങ്ങളിലെ കടകൾ അടച്ചതായി മൃഗ, മെഡിക്കൽ വെൽഫെയർ ഓഫീസർ ഡോ.അജയ് പ്രതാപ് സിംഗ് പറഞ്ഞു. നേരിയ എതിർപ്പും ടീമിന് നേരിടേണ്ടി വന്നു. ക്ഷേത്രത്തിന് ചുറ്റുമുള്ള ഇത്തരം കടകളിൽ സംഘം തുടർച്ചയായി നിരീക്ഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കടകൾ അടയ്‌ക്കുന്നതിനൊപ്പം നോട്ടീസും ഒട്ടിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സംസ്കൃത സർവ്വകലാശാലയിൽ ബി. എ. (മ്യൂസിക്) : സ്പോട്ട് അഡ്മിഷൻ ജൂലൈ ഒമ്പതിന്

0
ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള മ്യൂസിക്ക് വിഭാഗത്തിലെ ബി....

തൃശൂർ ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി

0
തൃശൂർ : ചേലക്കരയിൽ ഗോതമ്പ് പൊടിയിൽ പുഴുവിനെ കണ്ടെത്തി. പാകം ചെയ്ത്...

കാട്ടുപന്നി ശല്യം : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ ഷൂട്ടര്‍മാരെ നിയോഗിച്ചു

0
പത്തനംതിട്ട : ഇലന്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വനേതര ജനവാസ മേഖലകളില്‍ ജനങ്ങളുടെ ജീവനും...

വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത് സംഘത്തിലെ പ്രധാനി പിടിയിലായി

0
തേഞ്ഞിപ്പാലം: വാടക ക്വാട്ടേഴ്സ് കേന്ദ്രീകരിച്ച് കഞ്ചാവ് വില്പന നടത്തിവന്ന ലഹരി കടത്ത്...