പത്തനംതിട്ട : പത്തനംതിട്ട ജില്ലയില്‍ നിരോധനാജ്ഞ വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് നീട്ടിയത്. നേരത്തെ ഇന്ന് അര്‍ധ രാത്രി വരെയാണ് കളക്ടര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ജില്ലയില്‍ നിരോധനാജ്ഞ നീട്ടിയത്. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ 10 കൊറോണ ഹോട്ട് സ്‌പോട്ടുകളുടെ പട്ടിക പുറത്തിറക്കിയിരുന്നു. ഇതില്‍ പത്തനംതിട്ടയും ഇടംപിടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിരോധനാജ്ഞ നീട്ടിയത്.
കൊറോണയ്‌ക്കെതിരേ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി തുടരുമ്പോഴും ഒരുവിഭാഗം ജനങ്ങള്‍ സര്‍ക്കാരിന്റെയോ ജില്ലാ ഭരണകൂടത്തിന്റെയോ നിര്‍ദേശങ്ങള്‍ വകവയ്ക്കാതെ ആരാധനാലയങ്ങള്‍, വിപണിസ്ഥലങ്ങള്‍, ജംഗ്ഷനുകള്‍ എന്നിവിടങ്ങളില്‍ ഒത്തുകൂടുന്ന സാഹചര്യം കണക്കിലെടുത്താണ് ക്രിമിനല്‍ നടപടിക്രമം വകുപ്പ് 144 പ്രകാരം ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.