Friday, May 9, 2025 5:04 pm

പാലാ രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വന്‍ഷൻ ഇന്ന് സമാപിക്കും

For full experience, Download our mobile application:
Get it on Google Play

പാലാ : ഈശോയുടെ തിരുപ്പിറവിക്ക് ഒരുക്കമായി നടത്തുന്ന നല്പതാമത് പാലാ രൂപത ബൈബിള്‍ കണ്‍വന്‍ഷന്‍ ഇന്ന് സമാപിക്കും. പാല രൂപതയുടെ ഏറ്റവും വലിയ ആത്മീയ ആഘോഷമായ ബൈബിള്‍ കണ്‍വന്‍ഷന് അട്ടപ്പാടി റൂഹാ മൗണ്ട് മൊണാസ്ട്രി സുപ്പീരിയര്‍ ഫാ. സേവ്യര്‍ഖാന്‍ വട്ടായില്‍ & ടീമാണ് നേതൃത്വം നല്‍കുന്നത്. കണ്‍വന്‍ഷനില്‍ ഇന്ന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കും.

കണ്‍വന്‍ഷന്‍ ശുശ്രൂഷകളുടെ സുഗമമായ നടത്തിപ്പിന് 1001 അംഗ വോളന്റിയര്‍ ടീം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. മുപ്പതിനായിരം പേര്‍ക്ക് ഇരുന്നു ദൈവവചനം ശ്രവിക്കാന്‍ കഴിയും വിധം ഒരു ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വിശാലമായ പന്തലും വിവിധ ശുശ്രൂഷകള്‍ക്കായി അയ്യായിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്റ്റേജുമാണ് ഒരുക്കിയിട്ടുള്ളത്.

ദൈവവചന പ്രഘോഷണത്തിനായി ഒരു ലക്ഷം വാട്‌സിന്‍റെ ശബ്ദ സംവിധാനങ്ങളും ശുശ്രൂഷകള്‍ നേരിട്ട് കാണുന്നതിനുള്ള ആധുനിക ദൃശ്യക്രമീകരണങ്ങളും പന്തലില്‍ ക്രമീകരിച്ചിട്ടുണ്ട്. ഈ കാലഘട്ടത്തില്‍ ജീവനുവേണ്ടി നിലകൊള്ളാം എന്ന സന്ദേശവുമായി പാലാ ജീസസ് യൂത്ത് സംഘടിപ്പിക്കുന്ന ഏദന്‍ പ്രോലൈഫ് എക്‌സിബിഷനും കണ്‍വെന്‍ഷനോടനുബന്ധിച്ച് നടക്കുന്നുണ്ട്.

ആത്മീയ പുസ്തകങ്ങളും മറ്റു ഭക്തവസ്തുക്കളും വാങ്ങുന്നതിനായി വിവിധ ഭക്തസംഘടനകളുടെ നേതൃത്വത്തിലുള്ള സ്റ്റാളുകളും കണ്‍വന്‍ഷന്‍ ഗ്രൗണ്ടിലുണ്ട്. ഗ്രൗണ്ടിനു സമീപമുള്ള സെന്റ് തോമസ് ദൈവാലയത്തിന്‍റെ ഓഡിറ്റോറിയത്തില്‍ കുമ്പസാരത്തിനുള്ള സൗകര്യവും അഞ്ച് ദിവസമായി നടക്കുന്ന കണ്‍വന്‍ഷനില്‍ ഒരുക്കിയിട്ടുണ്ട്. കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്കായി അയ്യായിരത്തോളം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പതിനായിരങ്ങളാണ് ദിവസേന കണ്‍വെന്‍ഷനില്‍ പങ്കെടുത്ത് ആത്മീയ അനുഗ്രഹങ്ങള്‍ നേടുന്നത്. പത്തനംതിട്ട മീഡിയാ വാര്‍ത്തകള്‍ Whatsapp ല്‍ ലഭിക്കുവാന്‍ Link എന്ന് ടൈപ്പ് ചെയ്ത് 751045 3033 എന്ന നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു

0
കോഴിക്കോട്: ഓൺലൈൻ മാധ്യമമായ മക്തൂബിന്റെ എക്‌സ് ഹാൻഡിൽ മരവിപ്പിച്ചു. നിയമനടപടിയുടെ ഭാഗമായി...

കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു

0
കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിലെ വിവാഹ വീട്ടിലെ മോഷണക്കേസിൽ പ്രതി വരന്റെ ബന്ധു....

ഇന്ത്യ – പാക് സംഘർഷം ; സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികത്തോട് അനുബന്ധിച്ച ആഘോഷ...

0
തിരുവനന്തപുരം: ഇന്ത്യ - പാക് സംഘർഷം ശക്തമായ സാഹചര്യത്തിൽ അതിർത്തിയിലെ അടിയന്തിര...

ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി

0
ന്യൂഡൽഹി: ഡൽഹി അരുൺ ജയ്റ്റ്ലി ക്രിക്കറ്റ് സ്റ്റേഡിയത്തിന് ബോംബ് ഭീഷണി. ഇമെയിൽ...