കാസര്‍കോട് : ചിറ്റാരിക്കാല്‍ കാറ്റാം കവല മലയോര ഹൈവേയില്‍ കെഎസ്ആര്‍ടിസി ബസ് കയറി ബൈക്ക് യാത്രക്കാരന്‍ മരിച്ചു. കാവുംതല സ്വദേശി കപ്പിലുമാക്കല്‍ ജോഷി എന്ന ജോസഫ് ആണ് മരിച്ചത്. 45 വയസായിരുന്നു. കാറ്റാംകവല കയറ്റത്തില്‍ ആളെ കയറ്റാന്‍ ബസ് നിര്‍ത്തിയപ്പോള്‍ നിയന്ത്രണം വിട്ട് പിറകോട്ട് വന്ന ബസ് ബൈക്ക് യാത്രക്കാരന്‍റെ മുകളിലൂടെ കയറി ഇറങ്ങുകയായിരുന്നു. തൊട്ടടുത്ത വീടിന്‍റെ ചുമരില്‍ ഇടിച്ചാണ് ബസ് നിന്നത്. ടാപ്പിംഗ് തൊഴിലാളിയാണ് മരിച്ച ജോഷി. പെരിങ്ങോം അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
നിയന്ത്രണം വിട്ട ബസ് കയറിയിറങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ചു
RECENT NEWS
Advertisment