പത്തനംതിട്ട : ഇലന്തൂര്‍ ബ്ലോക്കുപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ബ്ലോക്കുപഞ്ചായത്തുതല കേരളോത്സവം സമാപിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്ന സമാപനസമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് ജെ ഇന്ദിരാദേവി ഉദ്ഘാടനം ചെയ്തു. ബ്ലോുക്കുപഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴു ഗ്രാമപഞ്ചായത്തുകളില്‍ നിന്നായി 27 കലാമത്സരയിനങ്ങളിലും 47 കായികമത്സരയിനങ്ങളിലും പ്രതിഭകള്‍ മാറ്റുരച്ചു. വിജയികള്‍ക്കു ട്രോഫി, മെഡലുകള്‍, സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ വിതരണം ചെയ്തു.
ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ കരസ്ഥമാക്കി ചെറുകോല്‍ ഗ്രാമപഞ്ചായത്ത് ഓവറോള്‍ ചാമ്പ്യന്മാരായി. വൈസ്പ്രസിഡന്റ് കെ ആര്‍ അനീഷ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സാലി ലാലു പുന്നയ്ക്കാട്, അംഗം സാം പി തോമസ്, ചെറുകോല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ സന്തോഷ്, ബ്ലോക്കുപഞ്ചായത്ത് സെക്രട്ടറി ജെ ഗിരിജ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍ 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.