കൊച്ചി: മീൻപിടുത്ത ബോട്ടിൽ ഇടിച്ച ചരക്കു കപ്പലിൽ പോലീസ് പരിശോധന. പൊന്നാനിയിൽ രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ കപ്പലാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കൊച്ചിയിൽ എത്തിച്ച കപ്പലിലെ ജീവനക്കാരുടെ മൊഴിയും രേഖപ്പെടുത്തി. ഫോറൻസിക് സംഘം കപ്പൽ പരിശോധിച്ചു. കപ്പലിലെ വോയേജ് ഡാറ്റാ റെക്കോർഡർ ശാസ്ത്രീയ പരിശോധനയ്ക്ക് അയക്കുമെന്ന് കോസ്റ്റൽ പോലീസ് പറഞ്ഞു. വില്ലിംഗ്ടൺ ഐലൻഡിലെ ടെർമിനലിലാണ് കപ്പൽ ഉള്ളത്. അലക്ഷ്യമായി കപ്പൽ ഓടിച്ചതിനും ജീവഹാനി വരുത്തിയതിനും ആണ് ജീവനക്കാർക്കെതിരെ കേസെടുത്തിരിക്കുന്നത്. അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ലക്ഷദ്വീപിലേക്ക് ചരക്കുമായി പോകവേ ആണ് സാഗർ യുവരാജ് എന്ന കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചത്. ഗഫൂർ, സലാം എന്നിവരാണ് മരിച്ചത്. നാല് തൊഴിലാളികൾക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
സംസ്ഥാന സർക്കാരിന്റെ ഇൻഫർമേഷൻ & പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓൺ ലൈൻ ചാനലുകളിൽ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉൾപ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓൺലൈൻ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവർത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകൾ പോലെ സംസ്ഥാന വാർത്തകളോടൊപ്പം ദേശീയ, അന്തർദേശീയ വാർത്തകളും പ്രസിദ്ധീകരിക്കുന്ന ഓൺലൈൻ ന്യൂസ് പോർട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാർത്തകളോ കെട്ടിച്ചമച്ച വാർത്തകളോ പത്തനംതിട്ട മീഡിയയിൽ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങൾക്കും നിദ്ദേശങ്ങൾക്കും മുന്തിയ പരിഗണന നൽകിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌൺ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1