തിരുവനന്തപുരം: “എന്റെ പ്ലാസ്റ്റിക് ലോകം”എന്ന പുസ്തകം ഉന്നത വിദ്യാഭാസ വകുപ്പുമന്ത്രി ഡോ.ആർ. ബിന്ദു പ്രകാശനം ചെയ്തു. ഇതോടൊപ്പം ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് “my plastic world” ഉം പ്രകാശനം ചെയ്യപ്പെട്ടു. മന്ത്രി ബിന്ദുവില്‍ നിന്ന് ഇംഗ്ലീഷ് പുസ്തകം കാലടി സംസ്കൃത സർവ്വകലാശാല മുൻ വൈസ് ചാന്‍സലർ ഡോ.ധർമ്മരാജ് അടാട്ടും, മലയാളം പുസ്തകം പ്രമുഖ എഴുത്തുകാരിയും വിമർശകയും സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്കളോപീടിക് ഡയറക്ടർ പ്രൊഫ. ഡോ.മ്യൂസ് മേരി ജോർജ്ജും ഏറ്റുവാങ്ങി.
കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി സിംഗിൾ യൂസ് പ്ലാസ്റ്റിക്കിനെതിരെ പ്രവർത്തിക്കുകയും ഇത് സംബന്ധിച്ച് സ്കൂൾ വിദ്യാര്‍ത്ഥികള്‍ക്ക് ബോധവൽക്കരണം നടത്തി വരികയും ചെയ്യുന്ന കോട്ടയം വെളിയനൂർ സ്വദേശി സുനു വിജയൻ എഴുതിയതാണ് പുസ്തകം. ആയിരത്തിലധികം കവിതകളും 500 ൽ പരം കഥകളും എഴുതിയിട്ടുണ്ട്. മരുഭൂമിയിലെ മറക്കാത്ത ഓർമ്മകൾ, ദമാം മുതൽ അറാർ വരെ എന്നിവയാണ് രണ്ട് ആത്മകഥരൂപീയായ പുസ്തകങ്ങൾ. മികച്ച പരിസ്ഥിതി പ്രവർത്തനത്തിന് ഗോവ, പോണ്ടിച്ചേരി സർക്കാരുകള്‍ പുരസ്‌കാരങ്ങൾ നല്‍കിയിട്ടുണ്ട്. ലോകത്തിന്റെ പല ഭാഗങ്ങളിലായി 5000 ൽ അധികം മരങ്ങൾ നട്ടു പിടിപ്പിച്ചിട്ടുണ്ട്. പത്തു വിദേശ രാജ്യങ്ങളിൽ ജോലി ചെയ്തിട്ടുള്ള സുനു വിജയന്‍ ഒമാനിൽ ടെലികോം മന്ത്രിയുടെ സെക്രട്ടറി ആയിരുന്നു.
മൂകാംബിക സരസ്വതി പുരസ്ക്കാരം, എഴുത്തച്ഛൻ പുരസ്‌കാരം, സുഗതകുമാരി പുരസ്കാരം, ടാഗോർ പുരസ്ക്കാരം, മദ്രാസ് യൂണിവേഴ്സിറ്റി പുരസ്ക്കാരം തുടങ്ങി നൂറിൽ കൂടുതൽ പുരസ്‌കാരങ്ങൾ സുനു വിജയന് ലഭിച്ചിട്ടുണ്ട്. എഴുത്തും വായനയും സാമൂഹ്യ സേവനവും കൂടാതെ റോഡരികുകളില്‍ മരങ്ങൾ നട്ടും നിശബ്ദമായ പ്രവർത്തനങ്ങൾ നടത്തുന്നു. വെളിയനൂർ പുതുവേലിയിൽ കൊല്ലംപറമ്പിൽ വീട്ടിൽ ഗോവിന്ദൻ വിജയന്റെയും പൊന്നമ്മ വിജയന്റെയും മകനാണ്. ഭാര്യ ദീപ്തി സുനു. മക്കൾ സിദ്ധാർഥ് സുനു വിജയ്,
വിഘ്‌നേഷ് സുനു വിജയ്.