കോട്ടയം : മധ്യതിരുവിതാംകൂറിലെ പ്രമുഖ NBFC യുടെ ബ്രാഞ്ചുകളില്‍ വന്‍ തോതില്‍ മുക്കുപണ്ട പണയം ഉണ്ടെന്ന വാര്‍ത്തകള്‍ നേരത്തെ തെളിവുകള്‍ സഹിതം പുറത്തുവന്നിരുന്നു. NCD യിലൂടെ കമ്പനിയിലേക്ക് ഒഴുകിയെത്തിയ കോടിക്കണക്കിനു രൂപ കമ്പനിക്കു പുറത്തെത്തിച്ച് ബിനാമി പേരുകളില്‍ സ്വത്തുവകകള്‍ വാങ്ങിക്കൂട്ടുന്നതിനുവേണ്ടി ഉടമതന്നെയാണ് ഇവിടെ മുക്കുപണ്ടം പണയം വെച്ചത്. ഹെഡ് ഓഫീസ് ഗോള്‍ഡ് എന്നപേരില്‍ ചെയര്‍മാന്റെ നിര്‍ദ്ദേശപ്രകാരം വെച്ച മുക്കുപണ്ട പണയം ബ്രാഞ്ചിലെ ചില ജീവനക്കാരും അറിഞ്ഞിരുന്നു. ഇതോടെ മുതലാളിക്ക് ആകാമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ട് പാടില്ല എന്ന നിലയിലേക്ക് ജീവനക്കാരില്‍ ചിലരും എത്തി. ഇതോടെ പല ബ്രാഞ്ചുകളിലും ജീവനക്കാര്‍ രഹസ്യമായി മുക്കുപണ്ടം പണയംവെച്ച് നിക്ഷേപകരുടെ പണം അടിച്ചുമാറ്റി. മുതലാളിയും തൊഴിലാളിയും അടിച്ചുമാറ്റല്‍ തുടങ്ങിയതോടെ കമ്പനിയുടെ നില പരിതാപകരമായി.
ആയിരത്തിലധികം ബ്രാഞ്ചുകള്‍ ഉള്ള ഈ NBFC ഇപ്പോള്‍ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കഴിഞ്ഞ വര്‍ഷം വായ്പ എടുക്കാന്‍ ആദ്യം ഫെഡറല്‍ ബാങ്കിനെയും പിന്നീട് സൗത്ത് ഇന്ത്യന്‍ ബാങ്കിനെയും ഇവര്‍ സമീപിച്ചെങ്കിലും രണ്ടു ബാങ്കുകളും വായ്പ കൊടുക്കുവാന്‍ തയ്യാറായില്ല. വായ്പാ അപേക്ഷ ലഭിച്ചപ്പോള്‍ ഈ NBFC യുടെ പല ബ്രാഞ്ചുകളിലും ബാങ്ക് അപ്രതീക്ഷിത പരിശോധനകള്‍ നടത്തി. പരിശോധനയില്‍ മിക്ക ബ്രാഞ്ചിലും മുക്കുപണ്ടം വലിയതോതില്‍ കണ്ടെത്തി. കമ്പനിയുടെ ആസ്തിയായി കാണിച്ചിരിക്കുന്നത് ഈ മുക്കുപണ്ടങ്ങളാണെന്ന് തിരിച്ചറിഞ്ഞതോടെ ഒന്നിനുപിറകെ മറ്റൊന്നായി രണ്ടു ബാങ്കുകളും വായ്പ നല്‍കാന്‍ പറ്റില്ലെന്ന് ചെയര്‍മാന്റെ മുഖത്തുനോക്കി പറഞ്ഞു. ഇതോടെ ഇപ്പോഴുള്ള ബ്രാഞ്ചുകള്‍ സഹിതം കമ്പനി, മാര്‍വാഡിക്ക് കൈമാറാനുള്ള രഹസ്യ നീക്കവും ചര്‍ച്ചകളും ആരംഭിച്ചിട്ടുണ്ട്. NCD യിലൂടെ വാങ്ങിയ കോടിക്കണക്കിനു രൂപയുടെ ഉത്തരവാദിത്വം ഇതോടെ പഴയ മുതലാളിയില്‍ നിന്ന് ഒഴിയും. തങ്ങള്‍ ആരുടേയും കയ്യില്‍നിന്ന് നിക്ഷേപങ്ങള്‍ വാങ്ങിയിട്ടില്ലെന്ന് മാര്‍വാഡിയും പറഞ്ഞൊഴിയുന്നതോടെ NCD യില്‍ ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ വഴിയാധാരമാകും.
മുക്കുപണ്ടം പണയം വെച്ച ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുവാന്‍ കമ്പനി മുതലാളിക്ക് കഴിഞ്ഞിരുന്നില്ല. ഹെഡ് ഓഫീസ് ഗോള്‍ഡ് എന്ന മുക്കുപണ്ട തട്ടിപ്പ് പുറത്തറിയുമോ എന്ന ഭയമായിരുന്നു ഇതിനുപിന്നില്‍. എന്നാല്‍ കാര്യങ്ങള്‍ കൈവിട്ടു പോകുമെന്നായത്തോടെ ചില ബ്രാഞ്ചുകളില്‍ ജീവനക്കാര്‍ക്കെതിരെ രഹസ്യമായി നടപടി സ്വീകരിച്ചു. അടുത്തനാളില്‍ തമിഴ്നാട്ടിലെ ഒരു ബ്രാഞ്ചിലെ നാല് ജീവനക്കാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കിയിരുന്നുവെങ്കിലും ഇത് പിന്നീട് ഒതുക്കിത്തീര്‍ത്തു. കേരളത്തിലും പുറത്തുമുള്ള പല ശാഖകളിലും ഇത്തരം പ്രശ്നങ്ങള്‍ അടിക്കടി ഉണ്ടാകുന്നുണ്ടെങ്കിലും എങ്ങും എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസിലേക്ക് പോയിട്ടില്ല. ചില ബ്രാഞ്ചുകളില്‍ മുക്കുപണ്ടം ഉണ്ടെന്നകാര്യം പുതിയതായി ജോലിയില്‍ കയറിയ പലര്‍ക്കും അറിയില്ല. തങ്ങളുടെ ഇംഗിതത്തിന് നില്‍ക്കാത്ത ചില ജീവനക്കാരെ ഒതുക്കുന്നതും ഈ മുക്കുപണ്ടം ഉപയോഗിച്ചാണ്. ഹെഡ് ഓഫീസില്‍ നിന്നും പെട്ടെന്ന് പരിശോധനക്ക് എത്തുന്നവര്‍ ബ്രാഞ്ചിലെ മുക്കുപണ്ട പണയം കൃത്യമായി കണ്ടെത്തും. ഇതിന്റെ ഉത്തരവാദിത്വം ഈ ജീവനക്കാരുടെ തലയില്‍ കെട്ടിവെക്കും. ഇതോടെ നാണക്കേട് ഭയന്ന് പലരും സ്വര്‍ണ്ണത്തിന്റെ വില നല്‍കും. ഇത് മിക്ക പണമിടപാട് സ്ഥാപനങ്ങളിലും അരങ്ങേറുന്ന ഒരു സ്ഥിരം നാടകമാണ്. .>> സാമ്പത്തിക തട്ടിപ്പുകളുടെ കൂടുതല്‍ വാര്‍ത്തകള്‍ വായിക്കുവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക https://pathanamthittamedia.com/category/financial-scams/>>> തുടരും ……
—
നിക്ഷേപകര്‍ക്കും പണമിടപാട് സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും കൂടുതല്‍ വിവരങ്ങള്‍ നല്‍കാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്. ചീഫ് എഡിറ്റര്‍ പ്രകാശ് ഇഞ്ചത്താനം – Call/Whatsapp 94473 66263, Call 85471 98263, Mail – [email protected].