റാന്നി: ബലക്ഷയം നേരിടുന്ന റാന്നി പുതമണ്‍ പാലം അധികൃതരെത്തി വീണ്ടും അടച്ചു. കോഴഞ്ചേരി ബ്ലോക്കുപടി റോഡിലെ പുതമണ്‍ പാലമാണ് അടച്ചത്. പാലം തുറന്ന് സര്‍വ്വീസ് നടത്തിയ ബസുകളും മറ്റു വാഹനങ്ങളും ഇതോടെ വീണ്ടും ചുറ്റി തിരിഞ്ഞു പോകണമെന്നതായി അവസ്ഥ. രണ്ടു ദിനം സുഗമമായി യാത്ര ചെയ്ത നാട്ടുകാര്‍ വീണ്ടും വഴിയാധാരമായതു പോലായി. കീക്കൊഴൂരിനും വാഴക്കുന്നത്തിനും ഇടയിലുള്ളവര്‍ ഓട്ടോറിക്ഷയേയും ടാക്സിയേയും വീണ്ടും ആശ്രയിക്കേണ്ട അവസ്ഥയായി. അനധികൃതമായി വാഹനങ്ങള്‍ കടന്നു പോയി പാലത്തില്‍ അപകടം ഉണ്ടാകാന്‍ സാധ്യതയേറിയതോടാണ് വീണ്ടും അടച്ചത്. പൊതുമരാമത്ത് ഉദ്യോഗസ്ഥരും പോലീസും സ്ഥലത്തെത്തിയാണ് ഗതാഗതം തടഞ്ഞത്.
ഒരു കരയിലെ തൂണ്‍ ഇടിഞ്ഞതുമൂലം ബീമുകള്‍ താഴുകയും സ്ലാബിന് വിള്ളല്‍ വീഴുകയും ചെയ്തിരുന്നു. തുടര്‍ന്ന് പാലം പാറകള്‍ ഉപയോഗിച്ച് അടച്ചിരുന്നു. പാലത്തില്‍ തടസ്സം സൃഷ്ടിച്ച് വെച്ചിരുന്ന പാറക്കല്ലുകള്‍ പിന്നീട് ആരോ എടുത്തു മാറ്റിയതോടാണ് വാഹനങ്ങള്‍ ഓടിത്തുടങ്ങിയത്. പാറ കയറ്റി എത്തുന്ന ഭാരവാഹനങ്ങളും ബസും സ്കൂള്‍ വാഹനങ്ങളും ഓടാന്‍ തുടങ്ങിയതോടെ പാലത്തിന്റെ നിലവിലെ അവസ്ഥ വലിയ തോതില്‍ ചര്‍ച്ച ആയിരുന്നു. ഇക്കാര്യം ഇന്നലെ പത്തനംതിട്ട മീഡിയാ വാര്‍ത്തയും ചെയ്തിരുന്നു. ഇവിടെ താത്കാലിക പാലം നിര്‍മ്മിക്കാന്‍ കരാര്‍ ആയതായി പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും അറിയിച്ചതോടെ നാട്ടുകാര്‍ വലിയ പ്രതീക്ഷയിലായിരുന്നു. മാസങ്ങള്‍ കഴിഞ്ഞിട്ടും യാതൊരു തരത്തിലും നിര്‍മ്മാണം ആരംഭിക്കാതെ വന്നതോടെ ഇരുകരയിലുമുള്ള ജനങ്ങള്‍ ശരിക്കും വലഞ്ഞു പോയിരുന്നു. ഇതിന്റെ പ്രതിക്ഷേധമാവാം പാലം തുറന്നതിന് പിന്നിലെന്നാണ് നിഗമനം. അടിയന്തരമായി താത്കാലിക പാലം നിര്‍മ്മിച്ച് നാട്ടുകാരുടെ യാത്രാക്ലേശത്തിന് പരിഹാരം ഉണ്ടാക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.