കോട്ടയം: 12 വർഷമായി ബലക്ഷയമുള്ള കെട്ടിടമാണ് വ്യാഴാഴ്ച കോട്ടയം മെഡിക്കൽ കോളേജിൽ തകർന്നതെന്ന് പ്രിൻസിപ്പൽ വർഗീസ് പി പൊന്നൂസ്. ചെറിയ രീതിയിൽ കോൺക്രീറ്റ് പാളികൾ വീഴുമായിരുന്നു. ഓപ്പറേഷൻ തിയേറ്ററിന്റെ പണികൾ പൂർത്തിയാക്കാത്തതിനാലാണ് പുതിയ കെട്ടിടത്തിലേക്ക് സർജിക്കൽ ബ്ലോക്ക് മാറ്റാതിരുന്നതെന്നും പ്രിൻസിപ്പൽ മാധ്യമങ്ങളോട് പറഞ്ഞു. ‘പുതിയ കെട്ടിടത്തിന്റെ 95 ശതമാനം പൂർത്തിയാക്കിയിരുന്നു. 14 ഓപ്പറേഷൻ തിയേറ്ററുകളുടെ പണി നടക്കുകയാണ്. അതിന്റെ മിനുക്കുപണികൾ ചെയ്യാനുള്ള താമസം കാരണമാണ് ഷിഫ്റ്റിംഗ് വൈകിയത്.
ശൗചാലയം തകർന്ന കെട്ടിടം പൂർണ്ണമായും ഇടിച്ചുകളഞ്ഞാൽ ഓപ്പറേഷൻ എവിടെ നടക്കും? രണ്ടുമാസം ഓപ്പറേഷൻ മുടങ്ങുന്നത് ഗൗരവമുള്ള കാര്യമാണ്. 12 വർഷമായി ബലക്ഷയമുള്ള കെട്ടിടമാണ്. ചെറിയ രീതിയിൽ കോൺക്രീറ്റുകൾ വീഴുമായിരുന്നു. അപ്പോഴും സർജിക്കൽ ബ്ലോക്കിനെ മാറ്റുകയെന്നത് നിസ്സാരമായി എടുക്കാവുന്ന തീരുമാനമല്ല. 12 വർഷം ദീർഘകാലയളവാണ്. മികച്ച കെട്ടിടം വരികയെന്നതും വലിയ കാലയളമാണ്. 2021 മുതൽ വേഗത്തിലാണ് പണി പൂർത്തിയാക്കിയത്. കൊവിഡ് കാലത്ത് മാത്രമാണ് കാലതാമസം വന്നത്’, പ്രിൻസിപ്പൽ വിശദീകരിച്ചു.