കൊച്ചി: ലക്ഷങ്ങൾ മുടക്കി സർക്കാർ വാങ്ങിയ ആധുനിക സൗകര്യങ്ങൾ ഉള്ള ബസുകൾ ഉപയോഗശൂന്യമായി കിടക്കുന്നു. ലളിതകലാ അക്കാദമിയുടെയും ടൂറിസം വകുപ്പിന്റേതുമാണ് വാഹനങ്ങൾ. മൂന്നുവർഷമായി വാഹനങ്ങൾ ആരും തിരിഞ്ഞുനോക്കാറു പോലുമില്ല. ലളിതകലാ അക്കാദമിയുടെ സഞ്ചരിക്കുന്ന ചിത്രശാലയ്ക്കായി 2014ൽ സർക്കാർ വാങ്ങിയതാണ് ബസ്. ബസ്സിനുള്ളിൽ ഒരുക്കുന്ന ചിത്രപ്രദർശനം കാണാൻ വിവിധ സ്ഥലത്തുള്ളവർക്ക് അവസരം ഒരുക്കുകയായിരുന്നു ലക്ഷ്യം. സജ്ജീകരണങ്ങൾ അശാസ്ത്രീയമാണെന്ന് പരാതി ഉയർന്നതോടെ ഓട്ടം നിലച്ചു. റോഡ് ടാക്സ് ഇൻഷുറൻസും മുടങ്ങി. ടയർ ഉൾപ്പെടെയുള്ള ബസിന്റെ ഭാഗങ്ങൾ ഉപയോഗശൂന്യമായി കിടക്കുകയാണ്. സംസ്ഥാന ടൂറിസം വകുപ്പ് ജില്ലാ ടൂറിസം പ്രമോഷൻ വകുപ്പിന് നൽകിയതാണ് മറ്റൊരു വാഹനം. ടൂറിസം വകുപ്പിന്റെ കൊച്ചി സിറ്റി ടൂർ പ്രോജക്ടിനായാണ് വാഹനമെത്തിച്ചത്. അഞ്ചു ലക്ഷം രൂപവീതമാണ് ഓരോ വാഹനവും ആധുനിക സജ്ജീകരണങ്ങൾ ഒരുക്കാനായി ചെലവാക്കിയത്. കോവിഡിന് കട്ടപ്പുറത്ത് കയറിയതാണ് ഇരു ബസ്സുകളും. പിന്നീടാരും തിരിഞ്ഞു നോക്കിയിട്ടില്ല. ചിത്രകലാശാലയ്ക്കായി നിർമ്മിച്ചിരുന്ന ബസ് കുട്ടികൾക്ക് പ്രയോജനകരമാകുന്ന രീതിയിൽ ശാസ്ത്രീയമായി പുനർ നിർമ്മിക്കണമെന്നാണ് ലളിതകലാ അക്കാദമിയുടെ ആവശ്യം.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033