Monday, May 12, 2025 6:35 am

പ്രളയ മുന്നൊരുക്കം ; സർക്കാരിന് വീഴ്ച പറ്റിയെന്ന് സിഎജി റിപ്പോർട്ട്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : പ്രളയ മുന്നൊരുക്കത്തിൽ സർക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് സിഎജി റിപ്പോർട്ട്. ദേശീയ ജലനയം അനുസരിച്ച് കേരള സംസ്ഥാന ജലനയം പുതുക്കിയില്ലെന്നും പ്രളയ നിയന്ത്രണത്തിനും പ്രളയ നിവാരണത്തിനുമുള്ള വ്യവസ്ഥകൾ സംസ്ഥാന ജല നയത്തിൽ ഇല്ലായിരുന്നുവെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഗുരുതരമായ പാളിച്ചകളും വീഴ്ചകളും ചൂണ്ടിക്കാട്ടുന്നതാണ് സിഎജി റിപ്പോർട്ട്. 2018 ലെ പ്രളയ സമയത്ത് ഇടമലയാർ റിസർവോയര്‍ റൂള്‍ കർവ് ഉണ്ടായിരുന്നില്ലെന്നും സിഎജി റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.

ഫ്‌ളഡ് ഹസാർഡ് മാപ്പ് സംസ്ഥാനത്ത് ലഭ്യമല്ല. മഴ, നദിയുടെ ഒഴുക്ക് എന്നിവയുടെ തൽസമയ ഡേറ്റ ലഭിക്കാൻ സംവിധാനം ഇല്ലെന്നും 2018 ലെ പ്രളയ ശേഷവും അണക്കെട്ട് സൈറ്റും സർക്കാർ ഓഫിസുകളിലെയും ആശയവിനിമയ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലെന്നും സിഎജി റിപ്പോർട്ട് വിലയിരുത്തുന്നു. 1983 രൂപീകരിച്ച ഇടുക്കി റിസർവോയറിന്റെ റൂൾ കർവ് പുനരവലോകനം ചെയ്തില്ലെന്ന് സിഎജി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ചെറുതോണി നദിതീരത്തെ കയ്യേറ്റങ്ങൾ നദിയുടെ സ്വാഭാവിക ഒഴുക്കിനെ തടസപ്പെടുത്തി. ഇത് 2018 ലെ പ്രളയത്തിൽ നാശ നഷ്ടങ്ങൾക്ക് കാരണമായി.

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ പ്രളയ ഭീഷണി ഉണ്ടാകാതിരിക്കാനുള്ള മുന്നൊരുക്കം ഉണ്ടായില്ല. ചെങ്കൽ തോട്ടിലെ വെള്ളം പെരിയാർ നദിയിലേയ്ക്ക് വഴി തിരിച്ചു വിടാനുള്ള കനാൽ ഉണ്ടായിരുന്നില്ല. തോട്ടപ്പള്ളി സ്പിൽവേയുടെ ലീഡിങ്ങ് ചാനൽ ആഴവും വീതിയും കൂട്ടാനുള്ള ഡ്രെഡ്ജിംഗ് ലക്ഷ്യം കണ്ടില്ല. സ്പിൽവെ കവാടത്തിലെ 500 ലധികം മരങ്ങൾ സ്പിൽവെ ശേഷി കുറച്ചു. 2018 ലെ ആലപ്പുഴയിൽ പ്രളയ സാഹചര്യത്തിന് ഇത് കാരണമായെന്നും സിഎജി റിപ്പോർട്ടിൽ പറയുന്നു. 2018 പ്രളയത്തെ തുടർന്നുള്ള അറ്റകുറ്റപണികൾ പൂർത്തിയായത് 18 ശതമാനം മാത്രമാണ്. 2021 ഏപ്രിൽ വരെയുള്ള കണക്കാണ് സിഎജി റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ നടപടിയുണ്ടാകും – ഇസ്രയേൽ

0
ജറുസലേം: പലസ്തീന്റെ രാഷ്ട്രപദവി അംഗീകരിക്കുന്ന രാജ്യങ്ങൾക്കെതിരേ ഏകപക്ഷീയമായ നടപടിയുണ്ടാകുമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി...

കുട്ടികളുള്‍പ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു

0
ഇടുക്കി : പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിനു സമീപം വീടിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാലംഗ...

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു ; സുഹൃത്ത് ഓടി രക്ഷപ്പെട്ടു.

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു

0
കൊച്ചി : കൊച്ചി ചെറായി ബീച്ചിൽ മദ്യലഹരിയിൽ അതിക്രമം നടത്തിയ നാല്...