പത്തനംതിട്ട: വാടകക്കാര്‍ ഒഴിഞ്ഞില്ലെങ്കില്‍ അവരെ തുരത്താന്‍ പല മാര്‍ഗങ്ങളും കെട്ടിടം ഉടമകള്‍ സ്വീകരിക്കാറുണ്ട്. എന്നാല്‍ ഇലന്തൂരിന് സമീപം വാര്യാപുരത്ത് ഒരു കെട്ടിടം ഉടമയുടെ കെയര്‍ടേക്കര്‍ നടത്തിയത് അറ്റകൈ പ്രയോഗമാണ്. തന്റെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിന്റെ തിണ്ണയില്‍ കക്കൂസ് മാലിന്യം തളിച്ചു. ഇതു സംബന്ധിച്ച് കെട്ടിടം ഉടമയ്ക്കും കെയര്‍ടേക്കര്‍ക്കുമെതിരേ പോലീസില്‍ നല്‍കിയ പരാതിയില്‍ രൂക്ഷമായ ആരോപണമാണ് വ്യാപാരി ഉന്നയിച്ചിരിക്കുന്നത്.
വാര്യാപുരത്തിന് സമീപം തൂക്കുപാലത്ത് പ്രവര്‍ത്തിക്കുന്ന തോളുപ്പറമ്പില്‍ സ്‌റ്റോഴ്‌സിലാണ് കെട്ടിടം ഉടമയുടെ നോട്ടക്കാരന്‍ കക്കൂസ് മാലിന്യം ഒഴിച്ചത്. വ്യാഴാഴ്ച രാവിലെ ഏഴു മണിയോടെയാണ് തൂക്കുപാലത്ത് പ്രവര്‍ത്തിക്കുന്ന സ്‌റ്റേഷനറി കടയില്‍ കക്കൂസ് മാലിന്യം ഒഴിച്ചത്. ജോലി സംബന്ധമായി വിദേശത്ത് കഴിയുന്ന കെട്ടിടം ഉടമയുടെ സഹായി കടക്കുള്ളിലേക്ക് മാലിന്യം ഒഴിക്കുന്നത് ശ്രദ്ധയില്‍ പെട്ട സമീപത്തെ സ്ഥാപനത്തിന്റെ സെക്യുരിറ്റി ജീവനക്കാരന്‍ ബഹളമുണ്ടാക്കിയതോടെ ഇയാള്‍ സ്ഥലം വിട്ടു.
മുന്‍പും കെട്ടിടം ഉടമയുടെ സഹായിയുടെ ഭാഗത്തു നിന്ന് ഇത്തരം ഉപദ്രവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് സ്ഥാപനം ഉടമ ടി.വി തോമസ് പറഞ്ഞു. സംഭവത്തില്‍ പത്തനംതിട്ട പോലീസില്‍ പരാതി നല്‍കിയതായും ടി.വി തോമസ് പറഞ്ഞു. അസഹ്യമായ ദുര്‍ഗന്ധം നിമിത്തം വലഞ്ഞ സമീപവാസികള്‍ ആരോഗ്യ വകുപ്പിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ്.
തനിക്ക് അപകടം പറ്റി കാല്‍ ഒടിഞ്ഞത് കാരണം ആറു മാസത്തോളം കട തുറക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് തോമസ് പറയുന്നു. ഈ കാലയളവിലെ വാടക കുടിശിക ഒന്നിച്ചു കൊടുക്കാമെന്ന് പോലീസ് സ്‌റ്റേഷനില്‍ വെച്ച് തീര്‍പ്പുണ്ടാക്കിയിരുന്നു. പണവുമായി ചെന്നിട്ടും അത് കൈപ്പറ്റാന്‍ ആരും വന്നില്ല. തുടര്‍ന്നാണ് ഉപദ്രവം തുടങ്ങിയത്. താഴിനകത്ത് സിമെന്റ് കുഴച്ചു നിറച്ചു. മറ്റൊരിക്കലും ഇതേ പോലെ കക്കൂസ് മാലിന്യം വിതറി. അത് വൃത്തിയാക്കിയ ശേഷം രണ്ട് ദിവസം മുന്‍പാണ് കട തുറന്നത്. വ്യാഴം രാവിലെയാണ് വീണ്ടും ഒഴിച്ചത്. ഇതിന് അടുത്ത ലൈലാന്‍ഡ് ഷോറൂമിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാക്ഷിയാണെന്നും തോമസ് പറഞ്ഞു. ഇതിനിടെ തന്നെ കടയില്‍ കയറി മര്‍ദിക്കുകയും റോഡലിട്ട് വലിക്കുകയും ചെയ്തുവെന്ന് തോമസ് പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033
—————————————————————————————–