കോഴിക്കോട് : യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ മൂന്ന് പ്രതികളെ പോലീസ് പിടികൂടി. ജാതിയേരി പെരുവാം വീട്ടില്‍ ജോബിന് (32), മാരാം വീട്ടില്‍ അനസ് (30), പാറച്ചാലില്‍ മുഹമ്മദ് അസ്ഹറുദീന് (32) എന്നിവരാണ് പിടിയിലായത്. 2023 നവംബറില്‍ നടന്ന സംഭവത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്. വഴിയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ടിരുന്ന യുവാവിനെ ബൈക്കിലെത്തിയ സംഘം വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
തുടര്‍ന്ന് ഇവര്‍ നാടുവിട്ടു. തുടര്‍ന്ന് സമീപത്തെ സിസിടിവിയില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പോലീസ് അന്വേഷണം നടത്തിയത്. ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികളെ ആന്ധ്രാപ്രദേശിലെ സത്യസായി ജില്ലയില്‍ നിന്നാണ് പിടികൂടിയത് എന്ന് പോലീസ് വ്യക്തമാക്കി.